Tuesday, March 19, 2024

HomeAmericaസഞ്ചാരസാഹിത്യകാരന്‍ എം.സി.ചാക്കോ, മണ്ണാര്‍ക്കാട്ടില്‍ അനുസ്മരണവും, ചര്‍ച്ചയും ജൂണ്‍ 5-ന്

സഞ്ചാരസാഹിത്യകാരന്‍ എം.സി.ചാക്കോ, മണ്ണാര്‍ക്കാട്ടില്‍ അനുസ്മരണവും, ചര്‍ച്ചയും ജൂണ്‍ 5-ന്

spot_img
spot_img

എ.സി.ജോര്‍ജ്

ഹ്യൂസ്റ്റണ്‍: കേരള ലിറ്റററി ഫോറം യുഎസ്എ യുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത സഞ്ചാര സാഹിത്യകാരന്‍ എം.സി.ചാക്കോ, മണ്ണാര്‍ക്കാട്ടില്‍ അനുസ്മരണവും, സഞ്ചാര സാഹിത്യ ചര്‍ച്ചയും വെര്‍ച്ച്വല്‍, സും, പ്ലാറ്റ്‌ഫോമില്‍ ജൂണ്‍ 5 ,ഞായര്‍ വൈകുന്നേരം 8 മണിക്ക്; ന്യൂയോര്‍ക്ക് സമയം (ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം) സംഘടിപ്പിക്കുന്നു.

ലോകത്തെമ്പാടും, തലങ്ങും വിലങ്ങും നിരവധി യാത്രകള്‍ നടത്തി, അനുഭവങ്ങളും വിസ്മയകാഴ്ചകളുമായി അനവധി യാത്രാവിവരണങ്ങളും ഗ്രന്ഥങ്ങളും രചിച്ചു വായനക്കാരുടെയും അനുവാചകരുടെയും മനസ്സില്‍ ലബ്ധപ്രതിഷ്ഠ നേടിയ ശ്രീ ചാക്കോ മണ്ണാര്‍ക്കാട്, എന്ന സഞ്ചാരസാഹിത്യ പ്രതിഭയുടെ, ജീവിതവും, യാത്രയും കൃതികളെയും സഞ്ചാര പഥങ്ങളേയും ആധാരമാക്കി ചുരുക്കി അവലോകനം ചെയ്യാനും, അനുസ്മരണങ്ങള്‍ പരസ്പരം പങ്കുവെക്കുവാനും ഈ അവസരം വിനിയോഗിക്കാം.

ചാക്കോ മണ്ണാര്‍ക്കാട് സഞ്ചാര സാഹിത്യ കൃതികളുടെ വെളിച്ചത്തില്‍ സഞ്ചാര സാഹിത്യ ശാഖയെ കുറിച്ച് സമയോചിതമായി ചുരുക്കമായി സംസാരിക്കാനും അവസരമുണ്ട്. . ഈ അനുസ്മരണ യോഗത്തില്‍ ശ്രീ.ചാക്കോയുടെ മക്കളും മറ്റു ബന്ധുക്കളും അനുഭവങ്ങള്‍ പങ്കു വയ്ക്കാം എന്ന് അറിയിച്ചിട്ടുണ്ട്..

അമേരിക്കയിലെയും ഇന്ത്യയിലെയും വിവിധ സാഹിത്യ സംഘടനകളുമായും പ്രസ്ഥാനങ്ങളുമായി ശ്രീ മണ്ണാര്‍ക്കാട് സാറിന് അഭേദ്യമായ ബന്ധമാണുള്ളത്. പാക്കിസ്ഥാന്‍ ക്യൂബ, ഉസ്ബകിസ്ഥാന്‍, യുക്രൈന്‍, ആഫ്രിക്കന്‍ വനാന്തരങ്ങള്‍, ചൈന, റഷ്യ, അഫ്ഘാനിസ്ഥാന്‍, ടര്‍ക്കി, ഗ്രീസ്, റോം ഇറ്റലി, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫ് നാടുകള്‍, തുടങ്ങിയ ദേശങ്ങളിലൂടെ അതിസാഹസികമായ ഒരു യാത്രയാണ് അദ്ദേഹം നടത്തിയത്.അദ്ദേഹം സന്ദര്‍ശിച്ച ഇടങ്ങളിലെ ചുരുക്കമായ ചരിത്രങ്ങളും അദ്ദേഹത്തിന്റെ കൃതികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേരള ലിറ്റററി ഫോറം യുഎസ് ആണ് അദ്ദേഹത്തെ ആദ്യമായി അമേരിക്കയിലെ എസ് കെ പൊറ്റക്കാട് എന്ന് സംബോധന ചെയ്തത് എന്ന് തോന്നുന്നു.

ഈ ലിറ്റററി ഓപ്പണ്‍ ഫോറം പൊതുയോഗ പരിപാടികള്‍ തല്‍സമയം ഫെയ്‌സ്ബുക്ക്, യൂട്യൂബ് മീഡിയകളില്‍ ലൈവായി ദര്‍ശിക്കാവുന്നതാണ്. മറ്റ് ഏതൊരു മീഡിയക്കും ഭാഗികമായിട്ടോ മുഴുവന്‍ ആയിട്ടോ ഈ പ്രോഗ്രാം ബ്രോഡ് കാസ്റ്റ് ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കുന്നതാണ്. ഈ പത്രക്കുറിപ്പ് എല്ലാ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഇതില്‍ പങ്കെടുക്കാന്‍ ഉള്ള ഒരു ക്ഷണക്കത്ത് ആയി കരുതുക. ഈ വിഷയത്തില്‍ അവരവരുടെ അനുസ്മരണങ്ങള്‍ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ തുല്യ അവകാശവും തുല്യ നീതിയും കൊടുക്കാന്‍ സംഘാടകര്‍ പരമാവധി ശ്രമിക്കുന്നതായിരിക്കും.

ഇതൊരു ജനകീയ ‘സും’ ലിറ്റററി ഓപ്പണ്‍ ഫോറം ആയതിനാല്‍ നിങ്ങളുടെ ഫോണ്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഡിവൈസ് ലൂടെ നിങ്ങളുടെ വീഡിയോയും ഓഡിയോയും പേരും വ്യക്തമായി ഡിസ്‌പ്ലേ ചെയ്യുന്നവരെ അഥവാ പ്രദര്‍ശിപ്പിക്കുന്നവരെ മാത്രമാണ് ഈ ലിറ്റററി ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുവാന്‍ ആവശ്യപ്പെടുകയുള്ളൂ. ഓഡിയോ മാത്രമായി വരുന്നവര്‍ക്ക് മിക്കവാറും സംസാരിക്കാന്‍ അവസരം കിട്ടി എന്ന് വരില്ല. ക്ഷമിക്കുക. കാര്യക്ഷമതക്കു വേണ്ടിയാണത്. എന്നാല്‍ ഏതൊരാള്‍ക്കും ഫേസ്ബുക്ക് ലൈവില്‍ പോയി കാണുകയും കേള്‍ക്കുകയും ചെയ്യാവുന്നതാണ്. ഫേസ്ബുക്കില്‍ ഗലൃമഹമ ഉലയമലേ എീൃൗാ ഡടഅ അല്ലെങ്കില്‍ ഗലൃമഹമ ഘശലേൃമൃ്യ എീൃൗാ ഡടഅ സൈറ്റില്‍ കയറി ഓപ്പണ്‍ ഫോറം ദര്‍ശിക്കാവുന്നതാണ്.
ഏവരെയും ഈ വെര്‍ച്വല്‍ മീറ്റിങ്ങ് ലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ലിറ്റററി ഫോറം സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

ഈ (സും) മീറ്റിംഗില്‍ കയറാനും സംബന്ധിക്കാനും താഴെക്കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കില്‍ (സും) ആപ്പ് തുറന്ന് താഴെകാണുന്ന ഐഡി, തുടര്‍ന്ന് പാസ്വേഡ് കൊടുത്തു കയറുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക്, ഈസ്റ്റേണ്‍ സമയം 8 മണി എന്നത് അവരവരുടെ സ്റ്റേറ്റിലെ, രാജ്യത്തെ സമയം കണക്കാക്കി വെര്‍ച്വല്‍ മീറ്റിംഗില്‍ പ്രവേശിക്കുക.

USA Date: June 5, 2022 Sunday Time: 8 PM (Eastern Time) New York Time
Indian Date & Time: June 6, 2022 Monday Morning 5:30
Join Zoom Meeting
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments