ഫിലാഡല്‍ഫിയ: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. ഫിലാഡെല്‍ഫിയയില്‍ ജനക്കൂട്ടത്തിന് നേരെ തോക്കുധാരി നടത്തിയ വെടിവയ്പില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്.
നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. സംഭവ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥനു നേരെയും അക്രമി വെടിയുതിര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും തോക്ക് കണ്ടെടുത്തായി പോലീസ് അറിയിച്ചു. പ്രദേശത്തുനിന്ന് ജനങ്ങള്‍ മാറി നില്‍ക്കണമെന്നും പോലീസ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
Photo Courtesy; TN NEWS