Thursday, December 26, 2024

HomeAmericaഒഐസിസി യുഎസ്എ ഉമാ തോമസ് വിജയാഹ്‌ളാദ സമ്മേളനം ഹൂസ്റ്റണില്‍ ഞായറാഴ്ച

ഒഐസിസി യുഎസ്എ ഉമാ തോമസ് വിജയാഹ്‌ളാദ സമ്മേളനം ഹൂസ്റ്റണില്‍ ഞായറാഴ്ച

spot_img
spot_img

പി പി ചെറിയാന്‍ (മീഡിയാ കോര്‍ഡിനേറ്റര്‍)

ഹൂസ്റ്റണ്‍: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25000 ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ ഉമാ തോമസിന്റെ വിജയം ആഘോഷിക്കുന്നതിന് ഒരു വിജയാഹ്‌ളാദ സമ്മേളനം ഹൂസ്റ്റണില്‍ വച്ച് നടത്തപ്പെടുന്നു. കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഒഐസിസി യുഎസ്എ) ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് സമ്മേളമാ ക്രമീകരിച്ചിരിക്കുന്നത്.

സ്റ്റാഫോര്‍ഡില്‍ ഡെലിഷിയസ് കേരളാ കിച്ചണ്‍ റെസ്റ്റോറന്റില്‍ വച്ച് ജൂണ്‍ 5 ഞായറാഴ്ച വൈകുന്നേരം 4:30 നു ആരംഭിക്കുന്ന സമ്മേളനത്തില്‍ ഹൂസ്റ്റണിലെ ഒഐസിസി യുഎസ്എ ചെയര്‍മാന്‍ ജെയിംസ് കൂടല്‍, പ്രസിഡണ്ട് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി, മറ്റു കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍, സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്നതാണ്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ ഉമ തോമസിന്റെ വിജയത്തിനുവേണ്ടി വിവിധ രീതികളില്‍ സഹായിക്കുന്നതിന്ന് ഒഐസിസി യുഎസ്എ പ്രവര്‍ത്തകര്‍ സജീവമായി മുന്നിട്ടിറങ്ങി. കെപിസിസി ഇലെക്ഷന്‍ ഫണ്ടിലേക്ക് ധന സഹായം നല്‍കിയതു കൂടാതെ, 24 മണിക്കൂറും ഒഐസിസി യുഎസ്എ സൈബര്‍ മീഡിയയും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. കെപിസിസി ഇലക്ഷന്‍ ഫണ്ടിലേക്ക് 5 ലക്ഷത്തി ഇരുപത്തയ്യായിരം രൂപ നല്‍കി സഹായിച്ച എല്ലാ പ്രവര്‍ത്തകരെയും നേതാക്കള്‍ അഭിനന്ദിച്ചു. 100 കണക്കിന് ആളുകളെ പങ്കെടുപ്പിച്ചു ഒരു ഇലെക്ഷന്‍ സ്‌പെഷ്യല്‍ സമ്മേളനവും ക്രമീകരിച്ചിരുന്നു.

ഹൂസ്റ്റണിലെ എല്ലാ കോണ്‍ഗ്രസ്, യുഡിഎഫ് അനുഭാവികളെയും സമ്മേളനത്തിലേക്ക്
സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വാവച്ചന്‍ മത്തായി – 832 468 3322 , സഖറിയ കോശി – 281 780 9764
ജോമോന്‍ ഇടയാടി – 832 633 2377

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments