Thursday, December 26, 2024

HomeAmericaപന്ത്രണ്ടാമത് അന്തരാഷ്ട്ര ഹാഫ് മേളയിലേയ്ക്കു ഹ്രസ്വചിത്രങ്ങള്‍ ക്ഷണിച്ചു

പന്ത്രണ്ടാമത് അന്തരാഷ്ട്ര ഹാഫ് മേളയിലേയ്ക്കു ഹ്രസ്വചിത്രങ്ങള്‍ ക്ഷണിച്ചു

spot_img
spot_img

പി.പി ചെറിയാന്‍

ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് അന്തരാഷ്ട്ര ഹൈക്കു അമേച്ചര്‍ ലിറ്റില്‍ ഫിലിം (ഹാഫ്) ഫെസ്റ്റിവലിലേയ്ക്കു മത്സര ചിത്രങ്ങള്‍ ക്ഷണിച്ചു. അഞ്ചുമിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ഹാഫ് വിഭാഗത്തിലും ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ‘മൈന്യൂട്ട്’ വിഭാഗത്തിലും മത്സരചിത്രങ്ങള്‍ സമര്‍പ്പിക്കാം.

HALF വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിനു ഗോള്‍ഡന്‍ സ്‌ക്രീന്‍ പുരസ്‌കാരം ലഭിക്കും. പ്രസിദ്ധ ശില്പി കെ. ആര്‍. രാജന്‍ രൂപകല്‍പന ചെയ്ത ശില്‍പവും, അന്‍പതിനായിരം രൂപയും , സാക്ഷ്യപത്രവും അടങ്ങുന്നതാണ് ഗോള്‍ഡന്‍ സ്‌ക്രീന്‍ അവാര്‍ഡ്. കൂടാതെ അഞ്ചു പേര്‍ക്ക് അയ്യായിരം രൂപയും സാക്ഷ്യപത്രവും അടങ്ങുന്ന റണ്ണര്‍ അപ്പ് അവാര്‍ഡുകളും ഇതേ വിഭാഗത്തില്‍ സമ്മാനിക്കും.

മൈന്യൂട്ട് വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിനു സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡ് ലഭിക്കും. പ്രസിദ്ധ ശില്പി കെ. ആര്‍. രാജന്‍ രൂപ കല്‍പന ചെയ്ത ശില്‍പവും, പതിനായിരം രൂപയും , സാക്ഷ്യപത്രവും അടങ്ങുന്നതാണ് സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡ്.

ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 31 ആണ്. പ്രാഥമികതെരഞ്ഞെടുപ്പുസമിതി മേളയിലേക്കു തിരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ വിവരങ്ങള്‍ ഓഗസ്റ്റ് പത്തിനു പ്രസിദ്ധീകരിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ പാലക്കാടുവച്ച് സെപ്തംബര് 10 , 11 തിയ്യതികളിലായി പ്രദര്‍ശിപ്പിക്കുകയും സെപ്തംബര്‍ പതിനൊന്നിനു നടക്കുന്ന സമാപനയോഗത്തില്‍ സമ്മാനവിതരണം നടത്തുകയും ചെയ്യും.

ഓരോ ചിത്രവും പ്രദര്‍ശിപ്പിച്ചശേഷം കാണികളെയും ചലച്ചിത്രപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി നടത്തുന്ന ഓപ്പണ്‍ ഫോറം ചര്‍ച്ചകള്‍ ഈ മേളയുടെ പ്രത്യേകതയാണ്. പതിവുപോലെ ചലച്ചിത്ര പ്രതിഭകള്‍ ഉള്‍പ്പെടുന്ന മൂന്നുപേരടങ്ങുന്ന ജൂറിയാണ് ഈ ചിത്രങ്ങളെ വിലയിരുത്തി അവാര്‍ഡുകള്‍ തീരുമാനിക്കുക.

www.insightthecreativegroup.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി ചിത്രങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446000373 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

കെ. വി. വിന്‍സെന്റ് ,
ഫെസ്റ്റിവല്‍ ഡയറക്ടര്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments