ഹൂസ്റ്റൺ: നിയമ സഭാ സ്പീക്കർ എം.ബി. രാജേഷ് ടെക്സസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ ബി സ്കോട്ടിനെയും ടെക്സസ് ജനപ്രതിനിധി സഭാംഗം റോൺ റെയ്നോൾഡ്സിനെയും തലസ്ഥാനമായ ക്യാപ്പിറ്റോളിലെ അവരവരുടെ ഓഫീസിൽ സന്ദർശിച്ചു. അനൗപചാരികമെങ്കിലും വളരെ ഹൃദ്യമായിരുന്നു കൂടിക്കാഴ്ചയെന്ന് സ്പീക്കർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.
ടെക്സസിലെ മലയാളി സമൂഹത്തിന്റെ പ്രശ്നങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്. ടെക്സസിന്റെ പതാകയും ബഹുമതിപത്രവും നൽകിയാണ് റോൺ റെയ്നോൾഡ്സ് സ്വീകരിച്ചത്.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് സുനിൽ തൈമറ്റം, രാജു പള്ളത്ത്, ഷിജോ പൗലോസ്, ജിജോ കുളങ്ങര, ഫെനി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.