Thursday, December 26, 2024

HomeAmericaഅമേരിക്കയിലെ ആദിമവാസികളായ ചോക്ക്റ്റൗ വിഭാഗക്കാരുടെ ഇടയിലുള്ള മാർത്തോമ്മ സഭയുടെ പ്രവർത്തനം 20 വർഷം പിന്നിട്ടു.

അമേരിക്കയിലെ ആദിമവാസികളായ ചോക്ക്റ്റൗ വിഭാഗക്കാരുടെ ഇടയിലുള്ള മാർത്തോമ്മ സഭയുടെ പ്രവർത്തനം 20 വർഷം പിന്നിട്ടു.

spot_img
spot_img

ഷാജീ രാമപുരം

ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നേറ്റിവ് അമേരിക്കൻ മിഷന്റെ ചുമതലയിൽ ഒക്ലഹോമ സംസ്ഥാനത്തുള്ള ആദിമവാസികളായ ചോക്ക്റ്റൗ വിഭാഗക്കാരുടെ ഇടയിലുള്ള മിഷൻ പ്രവർത്തനം 20 വർഷം പിന്നിട്ടു.

2002 ൽ ഒക്ലഹോമയിലെ തെക്ക് കിഴക്കൻ പ്രദേശത്ത് വസിക്കുന്നതായ ആദിമവാസികളായ ചോക്ക്റ്റൗ അംഗങ്ങൾ ഉൾപ്പെടുന്ന യുണൈറ്റഡ് പ്രെസ്ബൈറ്റിരിയൻ സഭയുമായി സഹകരിച്ച് സഭയുടെ കിഴിലുള്ള മൂന്ന് ഇടവകളിലായിട്ടാണ് പ്രവർത്തനം തുടക്കം കുറിച്ചത്. റവ.ജീൻ ഹോൾസ് വിൽ‌സൺ ആണ് തുടക്കത്തിൽ വേണ്ട സഹായങ്ങൾ നൽകിയത്.

ഇപ്പോൾ കംബർലാൻഡ് പ്രെസ്ബിറ്റിരിയൻ സഭയുമായി സഹകരിച്ചാണ് മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ചോക്ക്റ്റൗ വിഭാഗത്തിലുള്ള റവ.റാണ്ടി ജേക്കബ് ആയിരുന്നു ഈ പ്രദേശത്ത് പ്രവർത്തിക്കുവാൻ വേണ്ട സഹായങ്ങൾ നൽകിയിരുന്നത്. 2017 ൽ ഒരു വാഹനാപകടത്തെ തുടർന്ന് അദ്ദേഹം മരണപ്പെട്ടു. തുടർന്ന് സഹധർമ്മിണി ബെറ്റി ജേക്കബ് (കോർഡിനേറ്റർ, കംബർലാൻഡ് പ്രെസ്ബിറ്റിരിയൻ സഭ) ആണ് സഹായങ്ങൾ ഇപ്പോൾ നൽകുന്നത്. ഈ സഭയുടെ 8 ഇടവകളെ കേന്ദ്രികരിച്ചാണ് പ്രധാനമായും മാർത്തോമ്മ സഭ ഇവിടെ ഇപ്പോൾ പ്രവർത്തനങ്ങൾ നടത്തുന്നത്.

നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസിന്റെ നേതൃത്വത്തിലുള്ള ഭദ്രാസന മിഷൻ ബോർഡിന്റെ കീഴിലുള്ള നേറ്റിവ് അമേരിക്കൻ മിഷൻ ആണ് ഈ പ്രദേശത്തെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ലീഡർഷിപ്പ് കോൺഫ്രറൻസ്, വി.ബി.സ്, പഠന സഹായത്തിനുള്ള സ്‌കോളർഷിപ്പ്, ആരോഗ്യ, മാനസിക ബോധവൽക്കരണം തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ.

ജൂൺ 6,7,8 തീയതികളിൽ ഒക്ലഹോമയിലെ ഇസ്രായേൽ ഫോൾസം ക്യാമ്പ് സെന്ററിൽ വെച്ച് നടത്തപ്പെട്ട വെക്കേഷൻ ബൈബിൾ സ്കൂളിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ 20 വർഷത്തെ പ്രവർത്തനങ്ങളുടെ സ്നേഹോപകാരമായി ഒരു ഫലകം നൽകി മാർത്തോമ്മ സഭയെ കംബർലാൻഡ് പ്രെസ്ബിറ്റിരിയൻ സഭ ആദരിച്ചു. ചടങ്ങിൽ ചോക്കറ്റൗ ക്രിസ്ത്യൻ എഡ്യൂക്കേഷൻ ബോർഡ് ചെയർപേഴ്സൺ ജെൻ ബുറീസ് മുഖ്യാഥിതിയിരുന്നു. മാർത്തോമ്മ സഭയെ പ്രതിനിധികരിച്ച് മിഷൻ കൺവീനർ റവ.ക്രിസ്റ്റഫർ ഫിൽ ഡാനിയേലും, ജോർജ് മാത്യുവും ഫലകം ഏറ്റുവാങ്ങി. റവ.തോമസ് മാത്യു (കരോൾട്ടൻ), റവ.വൈ.അലക്സ് (ഫാർമേഴ്‌സ് ബ്രാഞ്ച്), റവ. ഷൈജു സി.ജോയ് (മെസ്‌കിറ്റ്), റവ.ജോൺ കുഞ്ഞപ്പി (ഒക്ലഹോമ), റവ.ജോബീ ജോൺ(പ്ലേനോ) എന്നീ വൈദീകരും അത്മായ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

9 വർഷങ്ങൾക്ക് മുൻപ് ഈ പ്രദേശത്ത് മിഷൻ പ്രവർത്തനങ്ങളുമായി പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ട എൻജിനീയറിങ്‌ ബിരുദധാരിയായ പാട്രിക്കിനെ ചടങ്ങിൽ അനുസ്മരിച്ചു.

ബിഷപ് ഡോ.മാർ ഫിലക്സിനോസിന്റെ നേതൃത്വത്തിൽ റവ.ജോർജ് അബ്രഹാം കല്ലൂപ്പാറ (ഭദ്രാസന സെക്രട്ടറി), ജോർജ് പി.ബാബു (ഭദ്രാസന ട്രഷറാർ), റവ.ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ (കൺവീനർ), റവ.തോമസ് മാത്യു പി, റവ.അലക്സ് കോലത്ത്, നിർമ്മല എബ്രഹാം, ജിബിൻ മാത്യു, ഷീബ കുരുവിള, ജൂലിയാന ചെറിയാൻ എന്നിവരടങ്ങുന്ന ഒരു കമ്മറ്റിയാണ് ഭദ്രാസന നേറ്റിവ് അമേരിക്കൻ മിഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments