Friday, May 9, 2025

HomeAmericaഹരിപ്പാട് എം.എൽ .എ രമേശ് ചെന്നിത്തലയ്ക്ക് ഡാളസിൽ ഹൃദ്യമായ വരവേൽപ്പ്.

ഹരിപ്പാട് എം.എൽ .എ രമേശ് ചെന്നിത്തലയ്ക്ക് ഡാളസിൽ ഹൃദ്യമായ വരവേൽപ്പ്.

spot_img
spot_img

ഷാജീ രാമപുരം

ഡാളസ്: മൂന്ന് ദിവസത്തെ ഹൃസ്വസന്ദർശനത്തിന് ഡാളസിൽ എത്തിച്ചേർന്ന ഹരിപ്പാട് എം.എൽ.എയും, മുൻ പ്രതിപക്ഷ നേതാവും, കേരള രാഷ്ട്രീയത്തിലെ അതുല്യ പ്രതിഭയും ആയ രമേശ് ചെന്നിത്തലയ്ക്ക്  ഹരിപ്പാട് നിയോജക മണ്ഡലത്തിലെ സ്നേഹിതർ ഹൃദ്യമായ വരവേൽപ്പ് നൽകി. 

ഡാളസ് – ഫോർട്ട് വർത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേർന്ന രമേശ് ചെന്നിത്തല എം.എൽ.എയെ സുരേഷ് കുമാർ പാലാഴി, രമണി കുമാർ, ഉമ്മൻ വെട്ടിയിൽ, ഷാജീ രാമപുരം, ഹരിപിള്ള പള്ളിപ്പാട് എന്നിവർ ചേർന്ന് വരവേറ്റു. എം.എൽ.എയോടൊപ്പം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രദീഷ് കുമാറും സന്ദർശനത്തിന് എത്തിയിരുന്നു. 

ഇന്ന്  വൈകിട്ട് നാലിന് ഗാർലന്റിലുള്ള കിയാ ഓഡിറ്റോറിയത്തിൽ വെച്ച് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) ഡാലസ് ചാപ്റ്റർ ഒരുക്കുന്ന സ്വീകരണ സമ്മേളനത്തിലും, ഒഐസിസി യുഎസ്‌എ സതേൺ റീജിയണിന്റെ പ്രവർത്തനോത്ഘാടനത്തിലും പങ്കെടുക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments