Friday, July 26, 2024

HomeAmericaഅമേരിക്കൻ ക്നാനായ കമ്മ്യൂണിറ്റിക്ക് ആവേശമായി കെ.സി.വൈ.എല്‍.എന്‍.എയുടെ പ്രഥമ ദേശീയ ബാസ്കറ്റ്ബോൾ...

അമേരിക്കൻ ക്നാനായ കമ്മ്യൂണിറ്റിക്ക് ആവേശമായി കെ.സി.വൈ.എല്‍.എന്‍.എയുടെ പ്രഥമ ദേശീയ ബാസ്കറ്റ്ബോൾ ടൂർണമെന്റ് ഡാളസിൽ അരങ്ങേറി

spot_img
spot_img

2023 മെയ് 28, ഞായറാഴ്ച, ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക(KCCNA ) യുടെ യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗ് ഓഫ് നോർത്ത് അമേരിക്ക (KCYLNA) അതിന്റെ പ്രഥമ ദേശീയ ബാസ്കറ്റ്ബോൾ ടൂർണമെന്റ് നടത്തി!. ടെക്‌സാസിലെ ഡാളസിൽ മാക് സ്‌പോർട്‌സ് ഫെസിലിറ്റിയിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്,

ചിക്കാഗോയിൽ നിന്നുള്ള 2 ടീമുകൾ, ഡാളസിൽ നിന്നുള്ള 2 ടീമുകൾ, ഹ്യൂസ്റ്റണിൽ നിന്നുള്ള 2 ടീമുകൾ, ന്യൂയോർക്കിൽ നിന്നുള്ള 1 ടീം, ടാമ്പയിൽ നിന്നുള്ള 2 ടീമുകൾ, 1 മിക്‌സഡ് ടീം അടക്കം 10 ടീമുകൾ പങ്കെടുത്തു. വിവിധ നഗരങ്ങളിൽ വസിക്കുന്ന വടക്കേ അമേരിക്കയിൽ നിന്നുള്ള ക്നാനായ യുവാക്കളുടെ സഹൃദവും സഹോദര്യവും ഊട്ടി ഉറപ്പിക്കുവാനുള്ള പദ്ധതികളുട ഭാഗമായി സംഘടിപ്പിച്ച മത്സരം കാണികളുടെയും മത്സരാത്ഥികളുടെയും വലിയ പങ്കാളിത്തംകൊണ്ട് വൻവിജയമായി .

രാവിലെ 9 മണിക്ക് KCCNA പ്രസിഡണ്ട് ശ്രീ ഷാജി എടാട്ട് ഉദ്ഘാടന ചെയ്തു ആരംഭിച്ച ടൂർണമെന്റ് രാത്രി 8 മണിക്ക് അവാർഡ് ദാനത്തോടെ സമാപിച്ചു. മുഴുവൻ ടൂർണമെന്റും റെഡ് സ്റ്റുഡിയോസ് (https://www.youtube.com/watch?v=EYFm7D3eYlo) തത്സമയം സംപ്രേക്ഷണം ചെയ്യുകയും 3000-ലധികം ആളുകൾ കാണുകയും ചെയ്തു! ഹൂസ്റ്റണിൽ നിന്നുള്ള ബെന്നറ്റ് വടകര എന്ന ഇൻ-ഗെയിം അനൗൺസർ പ്രേക്ഷകരെ തീർച്ചയായും രസിപ്പിച്ചു, കൂടാതെ ഡാളസ് KCYL-നായി $100 സമാഹരിച്ച 3 പോയിന്റ് മത്സരത്തിൽ നിരവധി പ്രേക്ഷകർ പങ്കെടുത്തു!

ടൂർണമെന്റിലെ വിജയികൾ :
1st Place: Houston Knas
2nd Place: Kna New York
3rd Place: NLMB (Chicago)
Offensive MVP: Jacob Kusumalayam
Defensive MVP: Jeffin Chackungal
3 Point Contest Winner: Jevis Vettuparapurathu

KCYLNA എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ സങ്കടിപ്പിച്ച ഈ ദേശീയ ടൂർണമെന്റ് സംഘടാവമികവുകൊണ്ടും യുവജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി .

എക്സിക്യൂട്ടീവ് അംഗങ്ങൾ ഇവരാണ് . പ്രസിഡന്റ് രേഷ്മാ കാരക്കാട്ടിൽ (Dallas), വൈസ് പ്രസിഡന്റ് ആൽവിൻ പിണർക്കയിൽ (Chicago) സെക്രട്ടറി ജെയ്മി പെരുമനിശ്ശേരിൽ (New York) , ഷെറിൽ ചെറുകര(Houston – ജോയിന്റ് സെക്രട്ടറി),സൈമൺ വെട്ടുപാറപ്പുറത്തു (Los Angeles – ട്രഷറർ ).ജയറാ കട്ടപ്പുറം (New York – NORTH EAST RVP ),ടാറ കണ്ടാരപ്പള്ളിൽ (Chicago – Midwest RVP ),കരിഷ്മ മാരമംഗലം (TAMPA – SouthEast RVP ) ,സ്റ്റീവ് കണ്ണംപടവിൽ ( Houston – Texas RVP ),ഡാനിയൽ കണ്ണോത്തറ (Sacramento – WEST COAST RVP )

കെസിസിനെ എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ഷാജി ഏടാട്ടും ട്രെഷറർ സാമോൻ പല്ലാട്ടുമഠവും നാഷണൽ കൌൺസിൽ മെമ്പേഴ്സും പരിപാടിയുടെ വിജയത്തിനായി KCYLNA ടീമിനൊപ്പം ശക്തമായി അണിനിരന്നു.

KCYLNA ദേശിയ കായിക മാമാങ്കത്തിന് സെക്രട്ടറി ജിസ് കളപ്പുരയിലിന്റെ നേതൃത്ത്വത്തിൽ ഡാളസ് അസോസിയേഷൻ (KCADFW) ,Dallas KCYL, Dallas Women’s Forum, എന്നീ സങ്കടനകൾ ശക്തമായ പിന്തുണ നൽകി . അകമഴിഞ്ഞ പിന്തുണ നൽകിയ എല്ലാ സ്പോൺസർമാർക്കും വോളന്റീർമാർക്കും , ക്നാനായ കമ്മ്യൂണിറ്റിക്കും KCYLNA നേതൃത്വം പ്രത്യേകം നന്ദി അറിയിച്ചു. യുവാക്കൾക്കായി ഇനിയും കൂടുതൽ പരിപാടികൾ ആസൂത്രണം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നവർ അറിയിച്ചു .

ഷാജി എടാട്ടിന്റെ നേതൃത്തിലുള്ള കെസിസിനെ അതിന്റെ പ്രഖ്യാപിത നയങ്ങളിൽ ഊന്നി നിന്നുകൊണ്ട് പോഷക സംഘടനകളുടെ സമുദായ അഭിവൃദ്ധിക്കായുള്ള വിവിധങ്ങളായ നൂതന പരിപാടികൾക്ക് ശക്തമായ പിന്തുണയും നേതൃതവും കൊടുത്തുകൊണ്ടിരിക്കുന്നു.

Reported By: Baiju Alappatt (NC Member)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments