Saturday, July 27, 2024

HomeMain Storyബംഗാളില്‍ തൃണമൂല്‍ നേതാവ് കൊല്ലപ്പെട്ടു, കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് കുടുംബം

ബംഗാളില്‍ തൃണമൂല്‍ നേതാവ് കൊല്ലപ്പെട്ടു, കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് കുടുംബം

spot_img
spot_img

കൊല്‍ക്കത്ത :ബംഗാളില്‍ വ്യാപക ആക്രമണത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. വീണ്ടും രാഷ്ട്രീയക്കൊല. സുജാപുരില്‍ തൃണമൂല്‍ പ്രാദേശികനേതാവ് മുസ്തഫ ഷെയ്ക്ക് കൊല്ലപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുസ്തഫയെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. സംഘര്‍ഷമുണ്ടായ ഇടങ്ങള്‍ രണ്ടാം ദിവസവും ഗവര്‍ണര്‍ സി.വി.ആനന്ദബോസ് സന്ദര്‍ശിക്കുകയാണ്.

സാഹേബ് ഗഞ്ചില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ബ്ലോക്ക് വികസന ഓഫിസറുടെ കാര്യാലയത്തിനു പുറത്തായിരുന്നു ഏറ്റുമുട്ടല്‍. കേന്ദ്രമന്ത്രി നിഷിത് പ്രമാണിക് ആക്രമിക്കപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്കിടെയായിരുന്നു സംഘര്‍ഷം.

പെട്രോള്‍ ബോംബേറും കല്ലേറും തമ്മിലടിയുമായി സൗത്ത് 24 പര്‍ഗാനയില്‍ ഒതുങ്ങിനിന്ന സംഘര്‍ഷം കുച്ച് ബിഹാറിലേക്കും സുജാപുരിലേക്കും വ്യാപിച്ചു. അടുത്ത മാസം എട്ടിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, ബംഗാളില്‍ അക്രമം തുടരുന്നത്. സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിന്യസിക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments