Saturday, July 27, 2024

HomeMain Storyമൂന്ന് ആണ്‍കുട്ടികളെ വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍

മൂന്ന് ആണ്‍കുട്ടികളെ വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍

spot_img
spot_img

ഒഹിയോ : മൂന്ന് ആണ്‍കുട്ടികളെ വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. ഒഹിയോയിലാണ് ദാരുണ സംഭവം. 32 വയസ്സുകാരനായ ചാഡ് ഡോവര്‍മാന്‍ എന്നയാളാണ് അറസ്റ്റിലായത്. മൂന്ന്, നാല്, ഏഴ് വയസ്സുള്ള ആണ്‍മക്കളെയാണ് ഇയാള്‍ വെടിവച്ചു കൊന്നത്. തെരുവിലിറങ്ങി ബഹളംവച്ച് ആളെക്കൂട്ടിയ മകളാണ്, കൊലപാതക വിവരം പുറത്തറിയിച്ചതെന്ന് ‘ന്യൂയോര്‍ക്ക് പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു.

വ്യാഴാഴ്ചയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍മക്കളെ വരിയായി നിര്‍ത്തി ഇയാള്‍ നിറയൊഴിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. മുന്‍കൂട്ടി പദ്ധതിയിട്ടാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

സഹോദരങ്ങള്‍ക്കു നേരെ നിറയൊഴിക്കുന്നതു കണ്ട ആണ്‍കുട്ടികളില്‍ ഒരാള്‍ സമീപത്തെ പറമ്പിലേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പിന്നാലെ ഓടിയെത്തി പിടികൂടി. പിന്നീട് വീട്ടില്‍ തിരിച്ചെത്തിച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. കുട്ടികളുടെ അമ്മയ്ക്കും വെടിയേറ്റു. കയ്യില്‍ വെടിയേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആണ്‍കുട്ടികളെ വെടിവയ്ക്കുന്നത് തടയാനുള്ള ശ്രമത്തിനിടെയാണ് യുവതിയുടെ കയ്യില്‍ വെടിയേറ്റതെന്നാണ് വിവരം. വെടിവയ്ക്കുന്നതു കണ്ടയുടനെ ഇവരുടെ മകള്‍ പുറത്തേക്ക് ഓടി എല്ലാവരെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഉടന്‍തന്നെ സ്ഥലത്തെത്തി. അപ്പോഴേയ്ക്കും മൂന്ന് കുട്ടികളും മരിച്ചിരുന്നു. കാരണം വ്യക്തമല്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments