Saturday, July 27, 2024

HomeAmericaകേരള സർക്കാരിന്റെ മലയാളം മിഷൻ കാനഡ കോർഡിനേറ്റർ ആയി ജോസഫ് ജോണിനെ നിയമിച്ചു

കേരള സർക്കാരിന്റെ മലയാളം മിഷൻ കാനഡ കോർഡിനേറ്റർ ആയി ജോസഫ് ജോണിനെ നിയമിച്ചു

spot_img
spot_img

ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായുള്ള കേരള സർക്കാർ സംരംഭമായ മലയാളം മിഷന്ററെ കാനഡ കോഓർഡിനേറ്റർ ആയി ജോസഫ് ജോണിനെ നിയമിച്ചു. കേരളാ സർക്കാരിന്റെ സാംസ്കാരിക കാര്യ വകുപ്പിന് കീഴിലാണ് മലയാളം മിഷൻ പ്രവർത്തിക്കുന്നത്.

‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്നതാണ് മിഷന്റെ മുദ്രാഭാഷ്യം. 2023 ജൂൺ 6 ന് നടന്ന കാനഡയിലെ മലയാള ഭാഷ പ്രവർത്തകരുടെ യോഗത്തിന് ശേഷം കാനഡയിലെ മലയാളം മിഷന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും ചാപ്റ്റർ രൂപീകരണ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, കാനഡ കോഓർഡിനേറ്റർ ആയി ജോസഫ് ജോണിനെ നിയമിച്ചത്.

കാൽഗറി ആസ്ഥാനമായുള്ള നോർത്ത് അമേരിക്കൻ മീഡിയ സെന്റർ ഫോർ മലയാളം ആർട്സ് ആൻഡ് ലിറ്റ റേച്ചറിന്റെ (NAMMAL) “നമ്മളുടെ പള്ളിക്കൂടം ” എന്ന ഓൺലൈൻ മലയാളം സ്കൂളിൻറെ നാഷണൽ കോർഡിനേറ്ററും , അദ്ധ്യാപകനുമാണ് ശ്രീ ജോസഫ് ജോൺ. മലയാളം മിഷനുമായി ബന്ധപ്പെട്ട കാനഡയിലെ കാര്യങ്ങൾ അറിയുവാൻ ജോസഫ് ജോണിനെ jjadoor@shaw.ca എന്ന ഇമെയിലിൽ ബന്ധപ്പെടാവുന്നതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments