Saturday, July 27, 2024

HomeAmericaകാത്തിരിപ്പിന് വിരാമം, മന്ത്രയുടെ പ്രഥമ ഹിന്ദു കൺവെൻഷന് ജൂലൈ 1നു കൊടി ഉയരും

കാത്തിരിപ്പിന് വിരാമം, മന്ത്രയുടെ പ്രഥമ ഹിന്ദു കൺവെൻഷന് ജൂലൈ 1നു കൊടി ഉയരും

spot_img
spot_img

രഞ്ജിത് ചന്ദ്രശേഖർ

നോർത്ത് അമേരിക്കയിലെ മലയാളീ ഹൈന്ദവ സമൂഹത്തിനു പുതു ചൈതന്യംനൽകി മുന്നേറുന്ന മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) യുടെ പ്രഥമ വിശ്വ ഹിന്ദു സമ്മേളനത്തിന് ജൂലൈ 1 നു ഹ്യുസ്റ്റണിൽ കോടി ഉയരും ..കേരളത്തിൽ നിന്നുള്ള വിവിധ ആധ്യാത്മിക നേതാക്കളുടെ അനുഗ്രഹ പ്രഭാഷണങ്ങൾ ചടങ്ങിന്റെ മാറ്റ് കൂട്ടും .ഹൂസ്റ്റണിലുള്ള സൊണസ്റ്റാ ഹോട്ടലിൽ നടക്കുന്ന കൺവെൻഷനിൽ മുഖ്യാതിഥിയായി എത്തുന്നത്, മലയാള സിനിമയിലെ പുത്തൻ സൂപ്പർ താരോദയം ശ്രീ ഉണ്ണി മുകുന്ദൻ .കേരളത്തിലെ പ്രശസ്ത സംഗീത ബാൻഡ് തൈക്കുടം ബ്രിഡ്ജ്. അവതരിപ്പിക്കുന്ന സംഗീത നിശയോടെ കൺവെൻഷൻ അവസാനിക്കും

കലാ മാമാങ്കം ആയ മന്ത്ര കലോത്സവം അരങ്ങ്’ രെജിസ്ട്രേഷൻ പൂർത്തിയായി .5 വയസു മുതൽ വിവിധ പ്രായത്തിലുള്ളവർ മാറ്റുരക്കുന്ന കലാ വേദിയിൽ നിരവധി മത്സരങ്ങൾ ആണ് അണിയൊച്ചരുക്കിയിരിക്കുന്നത് .

സംഘടനാ രംഗത്തെ മികവുറ്റ വ്യക്തികളും സംഘടനകളും കൈ കോർത്ത് യുവ ശക്തിയുടെ ഊർജം ഉൾക്കൊണ്ടു കൊണ്ട് അമേരിക്കയിലെ മലയാളി ഹൈന്ദവ സമാജത്തിലെ പുതിയ തലമുറയ്ക്ക്ദിശാ ബോധം നൽകി മുന്നേറുന്ന സംഘടനയുടെ നാഴിക കല്ലായി മാറും പ്രസ്തുത സമ്മേളനം എന്ന് കരുതപ്പെടുന്നു അമേരിക്കയിലെ ഏതാണ്ട് എല്ലാ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പ്രാതിനിധ്യ സ്വഭാവത്തോടെ ഹൈന്ദവ കുടുംബങ്ങളും “മന്ത്ര” കൺവെൻഷനിൽ അണിചേരും. മന്ത്ര ഗ്ലോബൽ കൺവെൻഷനുള്ള തയാറെടുപ്പുകൾ ഹ്യുസ്റ്റണിൽ അതിവേഗം പുരോഗമിക്കുന്നു .വിവിധ കമ്മിറ്റികളിലായി പ്രായ ഭേദമെന്യേ ഇരുനൂറോളം സന്നദ്ധ പ്രവർത്തകർ ഇതിനായി പ്രയത്നിക്കുന്നു .. സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരുടെ സംഗമം കൂടിയാവും മന്ത്രയുടെ പ്രഥമ കൺവെൻഷൻ .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments