Saturday, June 15, 2024

HomeAmericaഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ആഘോഷിച്ചു

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ആഘോഷിച്ചു

spot_img
spot_img

ബിനോയി സ്റ്റീഫൻ കിഴക്കനടി, പി. ആർ. ഒ.

ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിലെ പ്രധാന തിരുനാൾ, ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായി ജൂണ്‍ 2 മുതല്‍ 5 വരെ ഭക്തിപൂര്‍വം ആഘോഷിച്ചു. ജൂണ്‍ 2, വെള്ളി വൈകുന്നേരം 6:00 ന് ദർശനാംഗളുടെയും ചെണ്ട മേളങ്ങളുടെയും അകമ്പടിയോടെ ഷിക്കാഗോ സെന്റ് തോമസ് രൂപതാ അധ്യക്ഷൻ മാര്‍ ജോയ് ആലപ്പാട്ട് പതാക ഉയർത്തി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

തുടർന്ന് മാര്‍ ജോയ് ആലപ്പാട്ട് പിതാവിന്റെ കാർമികത്വലുള്ള ലദീഞ്ഞിനുശേഷം പിതാവ് മതബോധന വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആശീർവദിച്ചു. ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിന്റെ അസ്സി. വികാരി റെവ. ഫാ. ലിജോ കൊച്ചുപറമ്പിൽ മുഖ്യകാർമ്മികത്വത്തിൽ ഇംഗ്ളീഷിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, റെവ. ഫാ. ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹകാര്‍മ്മികരുമായിരുന്നു. സേക്രഡ് ഹാര്‍ട്ട് യൂത്ത് ഗായകസംഘം തിരുനാൾ ഗാനങ്ങൾ ആലപിച്ചു. റെവ. ഫാ. ലിജോ കൊച്ചുപറമ്പിൽ തിരുനാള്‍ സന്ദേശം നല്‍കി. ഇതേ തുടര്‍ന്ന് മതബോധന ദിനം കുട്ടികളുടെ വിവിധ ഇനം വിനോദമത്സരങ്ങളോടെ ആരംഭിച്ചു.

ജൂണ്‍ 3, ശനി വൈകുന്നേരം 5:00 ന് വികാരി ജനറാളും സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരിയുമായ മോണ്‍. തോമസ് മുളവനാലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ വിശുദ്ധ കുർബാന അർപ്പിച്ചു. റവ. ഫാ. സജി പിണർക്കയിൽ വചന സന്ദേശം നല്‍കി. റെവ. ഫാ. എബ്രാഹം മുത്തോലത്ത്, റവ. ഫാ. സജി പിണർകയിൽ, റെവ. ഫാ. ലിജോ കൊച്ചുപറമ്പിൽ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തോമസ്‌കുട്ടി തേക്കുംകാട്ടിലിന്റെ നേത്യുത്വത്തിൽ സെന്റ് മേരീസ് ഗായകസംഘമാണ് ആത്മീയഗാന ശുശ്രൂഷകള്‍ നയിച്ചത്.

കുര്ബാനയോടനുബന്ധിച്ച് പ്രസുദേന്തി വാഴ്ചയും, സാബു ഇലവുങ്കലിന്റെ നേത്യത്വത്തിലുള്ള ചെണ്ട മേളങ്ങളോടെ ശ്രീ. തമ്പിച്ചെൻ ചെമ്മാച്ചേലിന്റെ നേത്രുത്വത്തിലുള്ള ദർശന സമൂഹത്തിന്റെ കപ്ലോൻ വാഴ്ച്ചയും ഉണ്ടായിരുന്നു. തുടർന്ന് തിരുഹ്യദയ ഫൊറോനായിലെ കലാപ്രതിഭകൾ അവതരിപ്പിച്ച ആസ്വാദകരമായ കലാസന്ധ്യയും ഉണ്ടായിരുന്നു.

പ്രധാന തിരുനാള്‍ ദിവസമായ ജൂണ്‍ 4 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4:00 മുതല്‍ ആരഭിച്ച ഭക്തിപൂർവ്വമായ തിരുന്നാള്‍ റാസ കുര്‍ബാനക്ക്, റവ. ഫാ. സജി പിണർകയിൽ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും, മോണ്‍. തോമസ് മുളവനാല്‍, ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ടോമി ചെള്ളകണ്ടത്തിൽ, റെവ. ഫാ. ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കുകയും ചെയ്തു. മോണ്‍. തോമസ് മുളവനാല്‍ വചനസന്ദേശം നല്‍കി.

സജി മാലിത്തുരുത്തേൽ, ജോയി കുടശ്ശേരി എന്നിവർ ഗായകസംഘത്തെ നയിക്കുകയും, ഫിലിപ്പ് കണ്ണോത്തറ, കുര്യൻ നെല്ലാമറ്റം എന്നിവർ ദൈവാലയ ശുഷ്രൂഷകൾക്ക് നേത്രുത്വം നൽകുകയും ചെയ്തു. തുടര്‍ന്ന് വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങല്‍ വഹിച്ചുകൊണ്ടും, വിവിധ ട്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി, നൂറിലേറെ മുത്തുക്കുടകളും, കൊടികളും സംവഹിച്ചുകൊണ്ടൂള്ള വര്‍ണ്ണപകിട്ടാര്‍ന്ന തിരുന്നാള്‍ പ്രദക്ഷിണത്തിന് റെവ. ഫാ. ജോനസ് ചെറുനിലത്ത് നേത്യുത്വം നല്‍കി. തുടർന്ന് സ്വാദിഷ്ടമായ സ്നേഹവിരുന്ന് ഉണ്ടായിരുന്നു.

ജൂൺ 5 തിങ്കളാഴ്ച, വൈകുന്നേരം 7.00 മണിക്ക് ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിൽ, ഇടവകയിൽ നിന്നും വേർപെട്ടുപോയ എല്ലാ ആത്മാക്കൾക്കും വേണ്ടിയുള്ള വി. ബലി, ഒപ്പീസ് എന്നിവയോടെ തിരുന്നാൾ കർമ്മങ്ങൾക്ക് സമാപനമായി. ഫൊറോനായിലെ കൂടാരയോഗങ്ങളാണ് അടുത്ത വർഷത്തെ പ്രസുദേന്തിമാര്‍.

മെൻ മിനിസ്ട്രിയുടെ നേത്ര്യുത്വത്തിൽ ഫൊറോനയിലെ കുടുംബാംഗങ്ങളാണ് ഈ തിരുനാളിന്റെ പ്രസുദേന്തിമാര്‍. തിരുനാൾ കോർഡിനേറ്റർ സക്കറിയ ചേലക്കൽ, എക്സ്സിക്കൂട്ടീവ് അംഗങ്ങളായ ജോർജ് ചക്കാലത്തൊട്ടിയിൽ (ട്രസ്റ്റി കോഡിനേറ്റര്‍), ട്രസ്റ്റിമാരായ മാത്യു ഇടിയാലില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലത്ത്, ജിതിൻ ചെമ്മലക്കുഴി, സെക്രട്ടറി സുജ ഇത്തിത്തറ, ട്രഷറര്‍ സണ്ണി മുത്തോലത്ത്, പി. ആര്‍. ഒ. ബിനോയി കിഴക്കനടി എന്നിവര്‍ തിരുനാൾ ക്രമീകരണങ്ങൾക്ക് നേത്യുത്വം നൽകി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments