Saturday, July 27, 2024

HomeMain Storyകേരളത്തില്‍ രണ്ട് ഐടി പാര്‍ക്കും, ഐടി ഇടനാഴിയും ആരംഭിക്കും: മുഖ്യമന്ത്രി

കേരളത്തില്‍ രണ്ട് ഐടി പാര്‍ക്കും, ഐടി ഇടനാഴിയും ആരംഭിക്കും: മുഖ്യമന്ത്രി

spot_img
spot_img

ദുബായ്: കേരളത്തില്‍ പുതിയ 2 ഐടി പാര്‍ക്കുകളും, ഐടി ഇടനാഴിയും തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം – കൊല്ലം, ആലപ്പുഴ – എറണാകുളം, എറണാകുളം- കൊരട്ടി, കോഴിക്കോട് – കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഐടി ഇടനാഴി. ഇതിനായുള്ള സ്ഥലമെടുപ്പു നടക്കുകയാണ്.

ലോകത്തെ പ്രമുഖ സ്ഥാപനങ്ങളെ കേരളത്തിലേക്കു കൊണ്ടുവന്ന് ഐടി രംഗം ശക്തിപ്പെടുത്തുകയാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റാര്‍ട്ടപ് വിപ്ലവത്തിലൂടെ ഈ വര്‍ഷം 20000 തൊഴില്‍ അവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. നവ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ 4300 സ്റ്റാര്‍ട്ടപ്പുകളിലൂടെ 43000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി. 4500 കോടിയിലധികം രൂപ കേരള സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപമായി ലഭിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെ സംയോജിപ്പിച്ചു സുസ്ഥിര സ്റ്റാര്‍ട്ടപ് ആവാസ വ്യവസ്ഥയാണു കേരളത്തിന്റെ അടുത്ത ലക്ഷ്യം.

വലിയ കമ്പനികള്‍ മുതല്‍ മുടക്കാന്‍ ക്യു നില്‍ക്കുന്ന സാഹചര്യത്തിലേക്കു നമ്മുടെ നാടിനെ എത്തിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ പുതിയതായി 1.40 ലക്ഷം സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞു. അതില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ നടത്തുന്ന സംരംഭങ്ങളാണ്.

കേരള സ്റ്റാര്‍ട്ടപ് മിഷന്‍ വിദേശ രാജ്യങ്ങളില്‍ തുടങ്ങുന്ന സംരംഭക സഹായ കേന്ദ്രമായ ഇന്‍ഫിനിറ്റി സെന്ററുകളില്‍ ആദ്യത്തേതു ദുബായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments