Saturday, July 27, 2024

HomeAmericaനോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗ് പ്ലാറ്റിനം സ്പോൺസറായി PSG ഗ്രൂപ്പ്

നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗ് പ്ലാറ്റിനം സ്പോൺസറായി PSG ഗ്രൂപ്പ്

spot_img
spot_img

മാർട്ടിൻ വിലങ്ങോലിൽ

ഓസ്റ്റിൻ : ഓസ്റ്റിനിൽ നടക്കുന്ന രണ്ടാം വാർഷിക നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗിന്റെ (NAMSL) പ്ലാറ്റിനം സ്പോൺസറായി PSG ഗ്രൂപ്പ് ഓഫ് കമ്പനീസിനെ പ്രഖ്യാപിച്ചു.

ഓസ്റ്റിൻ സ്‌ട്രൈക്കർ പ്രസിഡന്റ് അജിത് വർഗീസ്, വൈസ് പ്രസിഡന്റ് പ്രശാന്ത് വിജയൻ, സെക്രട്ടറി താരിഖ് ഇസ്മായിൽ, ട്രഷറർ ബിജോയ് ജെയിംസ്, മറ്റ് ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് ബോർഡ് അംഗങ്ങളും പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ജിബി പാറക്കലുമായി ചർച്ച നടത്തി ചെക്ക് സ്വീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി.

ഐടി സേവനങ്ങൾ, പിഎസ്ജി ഇൻഫോ ബിസ്, റിയൽറ്റി നിക്ഷേപം, ഫാമുകൾ, വാണിജ്യം, ഹോസ്പിറ്റാലിറ്റി, വിനോദം, ഫോറിൻ സെയിൽസ് ആൻഡ് അക്വിസിഷൻസ്, ഹോൾഡിംഗ്സ്, ബിൽഡേഴ്സ് & ഡെവലപ്പർമാർ, പാറക്കൽ ചാരിറ്റി ഇന്റർനാഷണൽ തുടങ്ങി നിരവധി മേഖലകളിൽ പിഎസ്ജി ഗ്രൂപ്പ് കമ്പനികൾ വ്യാപിച്ചുകിടക്കുന്നു.

ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് സോക്കർ ക്ലബാണ് ആഗസ്റ്റ് 5 , 6 , 7 തീയതികളിൽ നടക്കുന്ന ഈ മെഗാ ടൂർണമെന്റിനു സംഘാടകരാകുന്നത്. അമേരിക്കയിലും കാനഡയിൽ നിന്നുമായി ഇരുപതോളം മലയാളി സോക്കർ ടീമുകൾ പങ്കെടുക്കും. പ്രസിഡറന്റ് അജിത് വർഗീസ് (ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ്),വൈ. പ്രസിഡറന്റ് പ്രദീപ് ഫിലിപ്പ് (എഫ്സി കാരോൾട്ടൻ, ഡാളസ്), സെക്ടട്ടറി മാറ്റ് വർഗീസ് (ഫിലി ആഴ്‌സണൽ ), ട്രഷറർ ജോ ചെറുശ്ശേരി (ബാൾട്ടിമോർ ഖിലാഡിസ്), ജോയിന്റ് ട്രഷറർ ആശാന്ത് ജേക്കബ് (ഹൂസ്റ്റൺ യുണൈറ്റഡ് ), സിജോ സ്റ്റീഫൻ (പബ്ലിക് റിലേഷൻ, ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ്), എന്നിവരടങ്ങുന്ന കമ്മറ്റിയാണ് ഈ വർഷത്തെ ടൂർണമെന്റിന് നേതൃത്വം നൽകുന്നത്. ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

കഴിഞ്ഞ വർഷം ഫിലാഡൽഫിയയിൽ നടന്ന ഒന്നാം NAMSL ടൂർണമെന്റ് വൻ വിജയമായിരുന്നു. നോർത്ത് അമേരിക്കയിലെമ്പാടുമുള്ള മലയാളി ഫുട്ബോൾ പ്രതിഭകളെ എത്തിക്കുന്ന ഈ മെഗാ സോക്കർ മേള സന്ദർശിക്കാൻ NAMSL ഓർഗനൈസേഷനും ഓസ്റ്റിൻ സ്ട്രൈക്കേഴ്സും എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments