Saturday, July 27, 2024

HomeAmericaഫോമയുടെ അംഗസംഘടനകള്‍ കൈത്തറി ഉല്പന്നങ്ങള്‍ വാങ്ങും; കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് ഓണ സമ്മാനം നല്‍കും

ഫോമയുടെ അംഗസംഘടനകള്‍ കൈത്തറി ഉല്പന്നങ്ങള്‍ വാങ്ങും; കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് ഓണ സമ്മാനം നല്‍കും

spot_img
spot_img

പി. ശ്രീകുമാര്‍

ന്യൂയോര്‍ക്ക്: കോവിഡ് മൂലം ദുരിതത്തിലായ ബാലരാമപുരത്ത് കൈത്തറി വ്യവസായത്തെ പ്രതിസന്ധിയില്‍ നിന്നും കരയാന്‍ പരമാവധി കൈത്തറി ഉല്പന്നങ്ങള്‍ വാങ്ങാന്‍ ഫോമ തീരുമാനിച്ചു. ഫോമയുടെ എല്ലാ അംഗ സംഘടനകളും ഓണക്കാലത്ത് ബാലരാമപുരം കൈത്തറി തുണികള്‍ വാങ്ങും. കൂടാതെ സംഘടനകളും വ്യക്തികളും കൈത്തറി ഉല്പന്നങ്ങള്‍ വാങ്ങി നാട്ടിലെ അനാഥാലയങ്ങള്‍ക്ക് ഓണസമ്മാനമായി നല്‍കും.

ബാലരാമപുരത്ത് കെട്ടി കിടക്കുന്ന കൈത്തറി ഉല്‍പ്പന്നങ്ങള്‍ ചെറുകിട നെയ്ത്തുകാരില്‍ നിന്നു നേരിട്ട് സംരംഭിച്ച് അമേരിക്കയില്‍ എത്തിക്കാനാനുള്ള സന്നദ്ധസംഘടനയായ സിസ്സ (സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍)യുടെ പദ്ധതിയെ ഫോമ പൂര്‍ണ്ണമായി പിന്തുണയ്ക്കും. ഇതു സംബന്ധിച്ച യോഗത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

ആഗോള വിപണിയില്‍ കയര്‍, കൈത്തറി,ആയുര്‍വേദം തുടങ്ങിയ കേരളത്തിന്റെ പ്രീമിയം ഉല്പന്നങ്ങള്‍ എത്തിക്കാനുള്ള പരിശ്രമം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

പരമ്പരാഗത വ്യവസായങ്ങള്‍ വളര്‍ത്തിക്കൊണ്ടുമാത്രമേ കേരളത്തിന്റെ വ്യവസായ പുരോഗതി സാധ്യമാകു. ബാലരാമപുരം കൈത്തറിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ഗുണമേന്മയാണ്. പട്ടിണിയാകുമ്പോളും തൊഴിലില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകത്ത സമൂഹമാണ് ബാലരാമപുരത്തെ തൊഴിലാളികള്‍. കലര്‍പ്പില്ലാത്ത ഉല്പന്നങ്ങളാണ് അവര്‍ നിര്‍മ്മിക്കുക. ഈ അവസരത്തില്‍ ബാലരാമപുരം കൈത്തറി വ്യവസായത്തെ സംരക്ഷിക്കാന്‍ സഹായം നല്‍കേണ്ടത് അത്യാവശ്യമാണെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് അധ്യക്ഷം വഹിച്ചു. അത്യാവശ്യമായി നിര്‍വഹിക്കേണ്ട ദൗത്യം എന്ന നിലയില്‍ ഏറ്റെടുത്ത് പദ്ധതി വിജയിപ്പിക്കുമെന്ന് ഉറപ്പ് നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. വിവിധ സംഘടനകള്‍ ഉല്പന്നങ്ങള്‍ വാങ്ങാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അനിയന്‍ ജോര്‍ജ്ജ് അറിയിച്ചു. സുബത് കമലേശന്‍ പദ്ധതിയുടെ രൂപ രേഖ അവതരിപ്പിച്ചു.

ദിലീപ് വര്‍ഗീസ്, ഡോ. ജേക്കബ് തോമസ്, റോഷന്‍ പ്ളാമൂട്ടില്‍,വിജി ഏബ്രഹാം, നന്ദകുമാര്‍ ചക്കിങ്ങല്‍ എന്നിവര്‍ ഉല്പന്നങ്ങള്‍ക്കുള്ള ഓര്‍ഡര്‍ യോഗത്തില്‍ വെച്ചു തന്നെ നല്‍കി.

ഫോമ ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, വൈസ് ട്രഷറര്‍ ബിജു തോണിക്കടവന്‍, ഹരി നമ്പൂതിരി, ബിനു സുരേന്ദ്രന്‍, പോള്‍ മത്തായി, ജിബി തോമസ്, ഡോ മധു നന്വ്യാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments