ഗാര്‍ലാന്‍ഡ് :അമേരിക്കന്‍ സ്വാതന്ത്ര്യ ദിനമായ ജൂലൈ 4 രാവിലെ 9 മണിക് അമേരിക്കന്‍ ദേശീയ പതാകയുടെ കീഴില്‍ അണിനിരന്ന അസോസിയേഷന്‍ ഭാരവാഹികളും അംഗങ്ങളും അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ച 2021ലെ അമേരിക്കന്‍ സ്വാതന്ത്ര്യ ദിനം കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ആഘോഷിച്ചു.
1976 ആരംഭിച്ച കേരള അസോസിയേഷന്‍ ഓഫ് ഡാളസ് അമേരിക്കയിലെ മാതൃകയായ പൂര്‍വകാല മലയാളി അസോസിയേഷനുകളില്‍ ഒന്നാണ്. വ്യക്തമായ കര്‍മ്മ പരിപാടികളിലൂടെ അമേരിക്കയിലുള്ള ഡാലസിലെ എല്ലാ മലയാളികളെയും ഒരു കുടക്കീഴില്‍ അണിനിരത്താന്‍ കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സാധിച്ചിട്ടുണ്ട്.
അമേരിക്കയില്‍ ഒരു പരിധിവരെ കോവിഡിനെ അതിജീവിച്ചുകൊണ്ടുള്ള ജനജീവിതം സുഗമമായി കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള കുടിയേറ്റക്കാരന്‍ സ്ഥാപിതമായ അമേരിക്കയുടെ സ്വാതന്ത്രദിനത്തില്‍ പങ്കെടുക്കുവാന്‍ സാധിച്ച എല്ലാ മലയാളികളും താങ്കള്‍ക്കുണ്ടായ നേട്ടങ്ങളെക്കുറിച്ച് അനുഭവങ്ങള്‍ പങ്കുവെച്ചു .
റിപ്പോര്‍ട്ട്:സണ്ണി മാളിയേക്കല്‍