Sunday, September 15, 2024

HomeCinemaകറുമ്പിയെന്നു വിളിക്കുന്നു; നടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു

കറുമ്പിയെന്നു വിളിക്കുന്നു; നടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു

spot_img
spot_img

കൊല്‍ക്കത്ത: നിറത്തിന്റെ പേരില്‍ തന്നെ അപമാനിക്കുന്നുവെന്ന് പരാതിയുമായി നടി. ബംഗാളി നടി ശ്രുതിദാസാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി താന്‍ സമൂഹമാധ്യമങ്ങളില്‍ അപമാനിക്കപ്പെടുകയാണെന്ന് നടി പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.ഇത് സംബന്ധിച്ച് കുടുതല്‍ തെളിവുകള്‍ നടിയില്‍ നിന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണസംഘം ശനിയാഴ്ച വീട്ടിലെത്തിയതായി നടി പറഞ്ഞു.

ശരീരം കറുത്തതിന്റെ പേരില്‍ താന്‍ ചെറുപ്പക്കാലം മുതലേ ആക്ഷേപം കേള്‍ക്കുകയാണ്. നടിയാകാന്‍ ഞാന്‍ അത്രമേല്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. വളരെ കഠിനാദ്ധ്വാനം നടത്തിയാണ് ഞാന്‍ ഇവിടെവരെ എത്തിയത്. എന്നിട്ട് ഇപ്പോഴും താന്‍ തൊലിയുടെ പേരില്‍ ആക്ഷേപിക്കപ്പെടുന്നുവെന്ന് നടി പറയുന്നു.

ഓണ്‍ലൈനില്‍ ആക്ഷേപം നിരന്തരമായപ്പോഴാണ് നിയമനടപടിയിലേക്ക് കടന്നതെന്ന് നടി പറയുന്നു. ബ്ലാക്ക് ബോര്‍ഡ്, കാളിന്ദി എന്നൊക്കെ വിളിച്ചായിരുന്നു ആക്ഷേപമെന്ന് നടി പറയുന്നു. തൊലിയെ പറ്റി ആളുകളുടെ കളിയാക്കല്‍കേട്ട് മടുത്തു.

താനും ഒരു മനുഷ്യനാണ്. ആക്ഷേപങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഏറെനാളായി ആലോചിച്ചതാണ്. അവസാനം കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയെന്നും നടി പറഞ്ഞു. ബംഗാളി ടെലിവിഷന്‍ രംഗത്തെ പ്രമുഖ നടിയാണ് ശ്രുതിദാസ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments