Saturday, September 7, 2024

HomeAmericaഅംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഫൊക്കാന നാഷണല്‍ കമ്മിറ്റി വിപുലീകരിച്ചു

അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഫൊക്കാന നാഷണല്‍ കമ്മിറ്റി വിപുലീകരിച്ചു

spot_img
spot_img

ഫ്രാന്‍സിസ് തടത്തില്‍

ന്യൂജേഴ്‌സി: പുതുതായി ആറ് അംഗംങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഫൊക്കാന നാഷണല്‍ കമ്മിറ്റി വിപുലീകരിച്ചു. പുതുതായി രൂപംകൊണ്ട ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയനിലേക്കും സ്ഥാനം ഒഴിഞ്ഞു കിടന്നിരുന്ന ബോസ്റ്റണ്‍ കേന്ദ്രീകരിച്ചുള്ള ന്യൂ ഇംഗ്ലണ്ട് റീജിയനിലേക്കും പുതിയ റീജിയണല്‍ വൈസ് പ്രസിഡണ്ടുമാരെയും തെരെഞ്ഞെടുത്തു.

കോശി കുരുവിള (ന്യൂജേഴ്‌സി), റെജി കുര്യന്‍ (ടെക്‌സാസ് ), രേവതി പിള്ള (മസാച്ചുസെസ് ), ജോയി ഇട്ടന്‍ (ന്യൂയോര്‍ക്ക്), സജിത്ത് ഗോപിനാഥ് (ന്യൂജേഴ്‌സി), ജോസി കാരക്കാട്ട് (കാനഡ) എന്നിവരെ നാഷണല്‍ കമ്മിറ്റി അംഗങ്ങളായും ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയണല്‍ വൈസ് പ്രസിഡണ്ട് (ആര്‍.വി.പി) യായി മേരി ഫിലിപ്പിനെയും ന്യൂ ഇംഗ്ലണ്ട് റീജിയണല്‍ വൈസ് പ്രസിഡണ്ട് ആയി ധീരജ് പ്രസാദിനേയും തെരഞ്ഞെടുത്തതായി ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്, സെക്രെട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന,എക്‌സിക്യൂട്ടീവ്ഡ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു എന്നിവര്‍ അറിയിച്ചു.

നാഷണല്‍ കമ്മിറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട കോശി കുരുവിള ന്യൂജേഴ്‌സിയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ തുടര്‍ച്ചയായി രണ്ടു തവണ പ്രസിഡണ്ട് ആയി സേവനം അനുഷ്ഠിച്ചു വരികയാണ്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സ്വന്തമായി ബിസിനെസ്സ് ചെയ്തുവരുന്ന അദ്ദേഹം ഫൊക്കാനയിലെ സീനിയര്‍ നേതാക്കന്മാരില്‍ ഒരാളാണ്.

ഹൂസ്റ്റണിലെ പോര്‍ട്ട്‌ലാന്‍ഡ് മലയാളി അസോസിയേഷനെ പ്രതിനിധീകരിക്കുന്ന റെജി കുര്യന്‍ ആണ് നാഷണല്‍ കമ്മിറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട മറ്റൊരാള്‍. ഹ്യൂസ്റ്റണ്‍ മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന ഒരു ബിസിനസുകാരനാണ് ഇദ്ദേഹം എണ്ണ ഖനന മേഖലയില്‍ വ്യവാസിയാണ്. അനേകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ ഇദ്ദഹം പ്രേഷിത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രസിഡണ്ട് ആയും സേവനം ചെയ്യുന്നു.

ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട രേവതി പിള്ള ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ എക്‌സിക്യൂട്ടീവ് മെമ്പര്‍ കൂടിയാണ്. കേരള അസോസിയേഷന്‍ ഓഫ് ന്യൂ ഇംഗ്ലണ്ട് മുന്‍ സെക്രട്ടറികൂടിയായ രേവതി പിള്ള അറിയപ്പെടുന്ന സംഘാടക കൂടിയാണ്. മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നു.

ന്യൂജേഴ്‌സിയിലെ പ്രമുഖ സംഘടനയായ നാമത്തിന്റെ പ്രസിഡണ്ട് സജിത്ത് ഗോപിനാനാഥ് ആണ് ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട മറ്റൊരു നേതാവ്. നാമത്തില്‍ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള അദ്ദേഹം ന്യൂജേഴ്‌സിയില്‍ ഐ.ടി. എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നു.

നാഷണല്‍ കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജോയി ഇട്ടന്‍ ഫൊക്കാനയുടെ മുന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടും ട്രഷററും ആയിരുന്നു. കഴിഞ്ഞ ഭരണസമിതിയില്‍ നാഷണല്‍ കമ്മിറ്റി അംഗം കൂടിയായിരുന്ന ഇട്ടന്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിഷന്റെ പ്രമുഖ നേതാവ് കൂടിയാണ്. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുകൂടിയായ അദ്ദേഹം മറ്റു വിവിധ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. ഐ. എന്‍.ഒ.സിയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡണ്ട് കൂടിയായ അദ്ദേഹം അമേരിക്കയില്‍ എത്തും മുന്‍പ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രിസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.

കാനഡയില്‍ നിന്ന് ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട ജോസി കാരക്കാട്ട് ഫൊക്കാനയുടെ മുന്‍ ആര്‍.വി.പികൂടിയാണ്. മികച്ച ഒരു സംഘാടകന്‍ കൂടിയായ അദ്ദേഹം ടോറോന്റോ മലയാളി സമാജം (ടി.എം.എസ്) മുന്‍ പ്രസിഡണ്ട് ആയിരുന്നു. കാനഡയിലെ അറിയപ്പെടുന്ന ഒരു റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ അദ്ദേഹം അറിയപ്പെടുന്ന ഒരു ടാക്‌സ് പ്രാക്ടീഷണര്‍കൂടിയാണ്. 2016 ലെ കാനഡ കണ്‍വെന്‍ഷനില്‍ വലിയ സംഭാവന നല്‍കിയ നേതാവുകൂടിയാണ് ജോസി.

ഫൊക്കാനയുടെ പുതുതായി രൂപം കൊണ്ട ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയണല്‍ വൈസ് പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട മേരി ഫിലിപ്പ് ഫൊക്കാനയുടെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളാണ്. നേതൃസ്ഥാനത്തു നിന്നും മാറി നിന്ന് ഒരു സാധരണ പ്രവര്‍ത്തകയാകാന്‍ എന്നും ആഗ്രഹിച്ചിട്ടുള്ള മേരി ഫിലിപ്പ് 1983 മുതല്‍ ഫൊക്കാനയുടെ എല്ലാ കണ്‍വെന്‍ഷനുകളിലും കുടുംബസമേതം പങ്കെടുത്തിട്ടുണ്ട്.കെ.സി.എ.എന്‍.എ യുടെ സജീവ പ്രവര്‍ത്തകയായ മേരി ഫിലിപ്പ് കേരള നഴ്‌സസ് അസോസിഷന്‍ ന്യൂയോര്‍ക്ക് റീജിയണ്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ പേഴ്‌സണ്‍ കൂടിയാണ്.

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയണല്‍ വൈസ് പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട ധീരജ് പ്രസാദ് ബോസ്റ്റണിലെ പ്രമുഖ സംഘടനാ പ്രവര്‍ത്തകനാണ്. ന്യൂ ഇംഗ്ലണ്ട് മലയാളി അസോസിഷന്‍ മുന്‍ പ്രസിഡണ്ട് കൂടിയായ ധീരജ് ന്യൂ ഇംഗ്ലണ്ടില്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നു.

ഫൊക്കാനയുടെ അംഗസംഘടനകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതിനെ തുടര്‍ന്ന് റീജിയണുകളുടെ എണ്ണം 16 ആയി ഉയര്‍ത്തിയിരുന്നു. ഒഴിവുള്ള റീജിയണുകളില്‍ ആര്‍.വി.പി മാരെ നിയമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ രണ്ട് റീജിയണുകളിലും നിയമനം നടത്തിയതെന്ന് ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് അറിയിച്ചു. അംഗ സംഘടനകളുടെ എണ്ണം വര്‍ധിച്ചതുമൂലം നാഷണല്‍ കമ്മിറ്റി അംഗങ്ങളുടെ എണ്ണവും വര്‍ധിച്ചിരുന്നു. നാഷണല്‍ കമ്മിറ്റിയില്‍ പുതുതായി ആറു പേര്‍ കൂടി എത്തിയതോടെ നാഷണല്‍ കമ്മിറ്റി അംഗംങ്ങളുടെ ആകെ എണ്ണം 16 ആയി വര്‍ധിച്ചു.

ഫൊക്കാനയില്‍ അംഗസംഘടനകളുടെ എണ്ണവും നാഷണല്‍ കമ്മിറ്റി പുനഃസംഘടനവും പുതിയ റീജിയണുകളുടെ രൂപീകരണവും പൂര്‍ത്തിയായതോടെ അമേരിക്കയിലെ ആദ്യത്തെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രതാപവും പ്രൗഢിയും പൂര്‍വകാലത്തെ അനുസ്മരിപ്പിക്കുംവിധം ഉത്തുംഗശൃഗത്തിലേക്ക് ഉയര്‍ന്നതായി ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്, സെക്രെട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ് സെക്രെട്ടറി ഡോ. മാത്യു വറുഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, അഡിഷണല്‍ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.കല ഷഹി, ട്രസ്റ്റി ബോര്‍ഡ് സെക്രെട്ടറി സജി എം. പോത്തന്‍, വൈസ് ചെയര്‍മാന്‍ ബെന്‍ പോള്‍, ട്രസ്റ്റി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി. ജേക്കബ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോണ്‍ പി. ജോണ്‍, അഡ്വസറി ചെയര്‍മാന്‍ ടി.എസ്.ചാക്കോ, പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ കുര്യന്‍ പ്രക്കാനം, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാര്‍, മുന്‍ പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments