Friday, July 26, 2024

HomeMain Storyഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക മീഡിയ കോണ്‍ഫറന്‍സ്: വേദിയായി റിനയസാന്‍സ് ചിക്കാഗോ

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക മീഡിയ കോണ്‍ഫറന്‍സ്: വേദിയായി റിനയസാന്‍സ് ചിക്കാഗോ

spot_img
spot_img

അനില്‍ മറ്റത്തിക്കുന്നേല്‍

ചിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായമയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒമ്പമത് മീഡിയാ കോണ്‍ഫറന്‍സിനുള്ള വേദി കോണ്‍ഫറന്‍സിനെ അംതാരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുന്നതിന്റെ ആദ്യ പടിയാകും.

ഐപിസിഎന്‍എ ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥ്യത്തില്‍ നവംബര്‍ 11 മുതല്‍ 14 വരെ നടക്കുന്ന കോണ്‍ഫറന്‍സിന്റെ വേദിയാകുന്ന ഗ്ലെന്‍വ്യൂവിലെ റിനയസന്‍സ് ചിക്കാഗോ ഗ്ലെന്‍വ്യൂ സ്യൂട്ട്‌സ്. ഇതിന്റെ കരാറില്‍ റെനൈസ്സന്‍സ് ഹോട്ടല്‍ സീനിയര്‍ അക്കൗണ്ട് എക്‌സിക്യൂട്ടീവ് ഡഗ് സിന്‍ക്ലെയറൂം നാഷണല്‍ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റും ഒപ്പുവച്ചു. ഈ അവസരത്തില്‍ ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സക്കറിയ, പ്രസ് ക്ലബ് മുന്‍ നാഷണല്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ, വര്‍ഗീസ് പാലമലയില്‍, പിആര്‍ഒ അനില്‍ മാറ്റത്തിക്കുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.

ചിക്കാഗോ പ്രദേശത്തെ മലയാളി സമൂഹത്തെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്നതും നഗര ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നതുമാണ് എന്നതിനോടൊപ്പം , ഏറ്റവും നല്ല സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് കോണ്‍ഫറന്‍സിന്റെ വിജയം ഉറപ്പാക്കുവാന്‍ സഹായിക്കുന്നത് കൂടിയാണ്.

മികച്ച കോണ്‍ഫ്രന്‍സ് ഹാളുകള്‍, സൗകര്യമേറിയ മുറികള്‍, ഭക്ഷണത്തിനും സാങ്കേതിക കാര്യങ്ങള്‍ക്കും ഏറെ സഹായകമായ അനുബന്ധ സൗകര്യങ്ങള്‍, മികച്ച സേവനം ഉറപ്പാക്കുന്ന ജീവനക്കാര്‍ തുടങ്ങി നിരവധി അനുകൂല ഘടകങ്ങളാല്‍ സമ്പന്നമായ വേദി കണ്ടെത്തുവാന്‍ സാധിച്ചത്, കോണ്‍ഫറന്‍സിന് ഒരു വിജയ തുടക്കം തന്നെ സമ്മാനിച്ചിരിക്കുകയാണ് എന്ന് കജഇചഅ നാഷണല്‍ പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ്, ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രഷറര്‍ ജീമോന്‍ ജോര്‍ജ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ഐപിസിഎന്‍എ നാഷണല്‍ കമ്മറ്റി പ്രസിഡണ്ട് ബിജു കിഴക്കേകുറ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് വേദി സംബന്ധിച്ച തീരുമാനം ഔദ്യോഗികമായി കൈകൊണ്ടത്. ഐപിസിഎന്‍എ ചിക്കാഗോ ചാപ്റ്ററിന്റെ പ്രസിഡണ്ട് ബിജു സഖറിയായുടെ നേതൃത്വത്തില്‍ വേദിയായി പരിഗണിച്ച റിനയസന്‍സ് ചിക്കാഗോ ഗ്ലെന്‍വ്യൂ സ്യൂട്ട്‌സ് സന്ദര്‍ശിക്കുകയും കജഇചഅ നാഷണല്‍ കമ്മറ്റിക്ക് മീഡിയാ കോണ്‍ഫറന്‍സിനുവേണ്ടിയുള്ള പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ്, ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രഷറര്‍ ജീമോന്‍ ജോര്‍ജ്ജ്, പ്രസിഡന്റ് ഇലക്റ്റ് സുനില്‍ തൈമറ്റം, ജോയിന്റ് സെക്രട്ടറി ബിജിലി ജോര്‍ജ്ജ്, ജോ. ട്രഷറര്‍ ഷീജോ പൗലോസ്, ഓഡിറ്റര്‍ സജി എബ്രഹാം, ബിനു ചിലമ്പത്ത് എന്നിവര്‍ അടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മറ്റിയും അഡൈ്വസറി കമ്മിറ്റിയുമാണ് കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്നത്.

വര്‍ണ്ണശബളവും അര്‍ത്ഥ സമ്പുഷ്ടവുമായ ഒരു സമകാലീന മീഡിയ കോണ്‍ഫ്രന്‍സ്, വൈവിധ്യമാര്‍ന്ന പരിപാടികളോടെയും വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തോടെയും നടത്തുവാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് എന്ന് ജനറല്‍ സെക്രട്ടറി സുനില്‍ െ്രെടസ്റ്റാര്‍ അറിയിച്ചു.

കോണ്‍ഫ്രന്‍സ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 17732559777), സുനില്‍ ട്രൈസ്റ്റാര്‍ (19176621122), ജീമോന്‍ ജോര്‍ജ്ജ് (12679704267).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments