Saturday, July 27, 2024

HomeMain Storyആരോഗ്യനില തൃപ്തികരം; ശസ്ത്രക്രിയയ്ക്കുശേഷം മാര്‍പാപ്പ സുഖം പ്രാപിക്കുന്നു

ആരോഗ്യനില തൃപ്തികരം; ശസ്ത്രക്രിയയ്ക്കുശേഷം മാര്‍പാപ്പ സുഖം പ്രാപിക്കുന്നു

spot_img
spot_img

റോം: വന്‍കുടലിലെ ശസ്ത്രക്രിയയ്ക്കു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ (84) സുഖം പ്രാപിക്കുന്നു. റോമിലുള്ള ജെമെല്ലി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ അദ്ദേഹത്തിന്റെ കുടലിന്റെ ഒരു ഭാഗം നീക്കം ചെയ്തു.

മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു. ഒരാഴ്ച ആശുപത്രിയില്‍ കഴിയേണ്ടി വരും. വന്‍കുടലിന്റെ പേശികളില്‍ വീക്കമുണ്ടാകുന്നതു മൂലം കുടല്‍ ചുരുങ്ങുന്ന രോഗത്തിനാണ് ശസ്ത്രക്രിയ നടത്തിയത്. 2013ല്‍ സ്ഥാനമേറ്റശേഷം ആദ്യമായാണ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പ പൂര്‍ണസുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കണമെന്നു കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments