പി.പി. ചെറിയാന്‍
ഓക്‌സ്ഫഡ്: പ്രിന്‍സസ് ഓഫ് വേല്‍ഡ് ഡയാനയുടെ സ്മരണാര്‍ഥം സ്ഥാപിച്ച പ്രിന്‍സ് ഡയാനാ 2021 അവാര്‍ഡ് ഇന്ത്യന്‍ അമേരിക്കന്‍ ഓക്‌സ്ഫഡ് ഡോക്ടറല്‍ കാന്‍ഡിഡേറ്റ് സെറീന്‍ സിംഗ് കരസ്ഥമാക്കി.ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും മാനുഷികാവകാശങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്നവരെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.
2019 ല്‍ യൂണിവേഴ്‌സിറ്റി മത കൊളറാഡോയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയ സെറീന്‍ റോഡ്‌സ് സ്‌കോളറിന് (Rhodes Scholar) നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യ സി.യു. വിദ്യാര്‍ഥിയാണ് സെറീന്‍ സിംഗ്. ക്രിമിനോളജി ഡോക്ടറേറ്റ് വിദ്യാര്‍ഥിയാണിപ്പോള്‍ സെറീന്‍.
സിംഗിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് മെന്റല്‍ ഹെല്‍ത്ത് ആന്റ് സുസി സൈഡ് എന്ന വിഷയത്തിന് ഊന്നല്‍ നല്‍കി. 2016 ല്‍ സ്ഥാപിച്ച സെറിനിറ്റി പ്രോജക്റ്റിനു നിരവധി യുവജനങ്ങളെ ആത്മഹത്യയില്‍ നിന്നു മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
2020- 2021 ല്‍ നാഷണല്‍ ആള്‍ അമേരിക്കന്‍ മിസ്സായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ ജാര്‍ഖണ്ഡ് സംസ്ഥാനത്തിലെ പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധിക്കുന്നതിനുള്ള തന്ത്രങ്ങള്‍ അഭ്യസിപ്പിക്കുന്നതിനും വിദ്യാഭ്യാസത്തിനുമുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ സെറീന്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഈ അവാര്‍ഡ് ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇത് എന്നെ കൂടുതല്‍ ഉത്തരവാദിത്തത്തിലേക്കു നയിക്കുന്നുവെന്നു സെറീന്‍ പ്രതികരിച്ചു.