Saturday, July 27, 2024

HomeUS Malayaleeടെക്‌സസ് ആസ്ഥാനമായ ക്രിസ്റ്റല്‍ ഗ്രൂപ്പുകളുടെ ടാക്‌സ് എക്‌സംപറ്റ് സ്റ്റാറ്റസ് പുനഃസ്ഥാപിച്ചു

ടെക്‌സസ് ആസ്ഥാനമായ ക്രിസ്റ്റല്‍ ഗ്രൂപ്പുകളുടെ ടാക്‌സ് എക്‌സംപറ്റ് സ്റ്റാറ്റസ് പുനഃസ്ഥാപിച്ചു

spot_img
spot_img

പി.പി. ചെറിയാന്‍

വാഷിങ്ടന്‍ ഡിസി: അമേരിക്കയിലുടനീളമുള്ള മത സ്ഥാപനങ്ങള്‍, പള്ളികള്‍ തുടങ്ങിയ നോണ്‍ പ്രൊഫിറ്റ് സ്ഥാപനങ്ങളുടെ ടാക്‌സ് എക്‌സംപറ്റ് സ്റ്റാറ്റസ് നീക്കം ചെയ്തിരുന്നത് പുനഃസ്ഥാപിക്കാന്‍ ഇന്റേണല്‍ റവന്യു സര്‍വീസ് തീരുമാനിച്ചു. ഇതു സംബന്ധിച്ചു വിജ്ഞാപനം ഐആര്‍എസ് പുറപ്പെടുവിച്ചു. ജൂലൈ 6 നാണ് എല്ലാ മതസ്ഥാപനങ്ങള്‍ക്കും പള്ളികള്‍ക്കും ആഹ്ലാദകരമായ തീരുമാനം ഉണ്ടായത്.

ഐആര്‍എസിന്റെ മുന്‍ തീരുമാനത്തിനെതിരെ ലീഗല്‍ അഡ്വക്കേറ്റ്‌സ് ഗ്രൂപ്പായ ഫസ്റ്റ് ലിബര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് ശക്തമായി രംഗത്തെത്തിയിരുന്നു. ബൈബിള്‍ പഠനമെന്നതു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായും സ്ഥാനാര്‍ത്ഥികളുമായും ബന്ധപ്പെട്ടു കിടക്കുന്ന വിഷയമാണെന്നു ഐആര്‍എസിന്റെ വിശദീകരണം പ്രമുഖ റിപ്പബ്ലിക്കും ലൊ മേക്കേഴ്‌സിന്റെ വിമര്‍ശനത്തിന് വിധേയമായിരുന്നു.

ചാരിറ്റബിള്‍, റിലിജിയസ്, എജുക്കേഷണല്‍ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി 2019 ല്‍ ഇന്‍ കോര്‍പറേറ്റ്‌സ് ടെക്‌സസ് നോണ്‍ പ്രോഫിറ്റ് കോര്‍പറേഷന്റെ ടാക്‌സ് എക്‌സംപ്റ്റിനു വേണ്ടിയുള്ള അപേക്ഷ ഐആര്‍എസ് ഡയറക്ടര്‍ സ്റ്റീഫന്‍ എ. മാര്‍ട്ടിന്‍ തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലാണ് ഇപ്പോള്‍ പുതിയ തീരുമാനത്തിലേക്കു വഴിതെളിച്ചത്.

ടെക്‌സസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടെഡ് ക്രൂസ്, തീരുമാനത്തെ സ്വാഗതം ചെയ്തു. രാഷ്ട്രീയ ആയുധമായി ബൈഡന്‍ ഭരണകൂടം ഐആര്‍എസിനെ ഉപയോഗിക്കുകയാണെന്ന് ക്രൂസ് ആരോപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments