Thursday, November 14, 2024

HomeAmericaകാതോലിക്കാ ബാവാ, ഫാ. സ്റ്റാന്‍ സ്വാമി, റവ. അനൂപ് മാത്യു എന്നിവരെ അനുസ്മരിച്ചു

കാതോലിക്കാ ബാവാ, ഫാ. സ്റ്റാന്‍ സ്വാമി, റവ. അനൂപ് മാത്യു എന്നിവരെ അനുസ്മരിച്ചു

spot_img
spot_img

പി.പി. ചെറിയാന്‍

ഹൂസ്റ്റണ്‍: കാലം ചെയ്ത ബസേലിയോസ് മാര്‍തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ, ഫാ. സ്റ്റാന്‍ സ്വാമി, പട്ടത്വ ശുശ്രൂഷയില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏവരുടെയും സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി 38ാം വയസ്സില്‍ മരണത്തിനു കീഴടങ്ങിയ റവ. അനൂപ് മാത്യു എന്നിവരുടെ പാവന സ്മരണയ്ക്കു മുന്നില്‍ ഇന്റര്‍നാഷനല്‍ പ്രെയര്‍ ലൈന്‍ പ്രണാമമര്‍പ്പിച്ചു.

ജൂലൈ 13 ചൊവ്വാഴ്ച വൈകിട്ട് 374- മത് ഇന്റര്‍നാഷനല്‍ പ്രെയര്‍ ലൈന്‍ ആരംഭിച്ചത് ഈ പുണ്യാത്മാക്കള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടായിരുന്നു. ഐപിഎല്‍ കോഓര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ മൂവരുടെയും ആകസ്മിക വിയോഗത്തില്‍ ഐപിഎല്‍ കുടുംബം അനുശോചനം അറിയിക്കുന്നതായും, ദുഃഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു.

തുടര്‍ന്ന് ഹൂസ്റ്റണില്‍ നിന്നുള്ള ജോണ്‍ വര്‍ഗീസ് പ്രാരംഭ പ്രാര്‍ഥന നടത്തി. മോളി മാത്യു (ഹൂസ്റ്റണ്‍) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരിയും ഗുരുഗ്രാം സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് പ്രിന്‍സിപ്പാളുമായിരുന്ന റവ. ഈപ്പന്‍ വര്‍ഗീസ് ധ്യാന പ്രസംഗം നടത്തി.

വിസ്ഡം ഓഫ് പ്രയര്‍ (WISDOM OF PRAYER) എന്ന വിഷയത്തെ ആസ്പദമാക്കി ഈപ്പന്‍ അച്ചന്‍ പ്രാര്‍ഥനയുടെ വിവിധ അദ്ഭുത പ്രവര്‍ത്തനങ്ങളെ കുറിച്ചു വിശദീകരിച്ചു. പ്രാര്‍ഥനയെന്നത് ജീവിതത്തിനു സ്ഥിരത നല്‍കുന്ന ശൈലിയും, മനോഭാവവും, മാറാത്ത അനുഭവമായിതീരണമെന്നും അതോടൊപ്പം ബലഹീനരില്‍ പ്രാര്‍ഥനയിലൂടെ ദൈവകൃപ അനുഭവവേദ്യമായി തീരണമെന്നും അച്ചന്‍ ഉദ്‌ബോധിപ്പിച്ചു.

ഹൂസ്റ്റണില്‍ നിന്നുള്ള ഐപിഎല്‍ കോഓര്‍ഡിനേറ്റര്‍ ടി. എ. മാത്യു നന്ദി പറഞ്ഞു. തുടര്‍ന്നുള്ള മധ്യസ്ഥ പ്രാര്‍ഥനയ്ക്ക് വല്‍സ മാത്യു നേതൃത്വം നല്‍കി. റവ. കെ. ബി. കുരുവിളയുടെ പ്രാര്‍ഥനയോടും ആശീര്‍വാദത്തോടും യോഗം സമാപിച്ചു. ഷിജി ജോര്‍ജ് ഐപിഎല്‍ പ്രാര്‍ഥനയ്ക്ക് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments