പി പി ചെറിയാന്‍
ഡാളസ് :ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ പൊതുയോഗം പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അധ്യക്ഷതയില്‍ ജൂലൈ 18 ഞായറാഴ്ച വൈകീട്ട് ഗാര്‍ലണ്ടിലുള്ള ഇന്ത്യ ഗാര്‍ഡന്‍സില്‍ വച്ച് നടന്നു.
നവംബര്‍ 11 മുതല്‍ 14 വരെ ചിക്കാഗോയില്‍ നടക്കുന്ന പ്രസ് ക്ലബ് നാഷണല്‍ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിന് നോര്‍ത്ത് ടെക്‌സസ് ചാപ്റ്ററിന്റെ എല്ലാവിധ സഹകരണങ്ങളും പൊതുയോഗം ചെയ്തു വാഗ്ദാനം ചെയ്തു. എല്ലാ അംഗങ്ങളും ഇതിനായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് പ്രസിഡന്‍റും സെക്രട്ടറിയും അഭ്യര്‍ത്ഥിച്ചു.
ദേശീയ സമ്മേളനത്തിനുള്ള ആദ്യത്തെ രജിസ്‌ട്രേഷന്‍ ഡാളസില്‍ നിന്നും നല്‍കുവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ പറഞ്ഞു . ഡാളസ് ചാപ്റ്ററില്‍നിന്നുള്ള അംഗങ്ങള്‍ എല്ലാവരും ഒന്നിച്ചു പോവുകയാണെങ്കില്‍ ട്രാവല്‍ ഡിസ്കൗണ്ട് കിട്ടുന്ന കാര്യത്തെക്കുറിച്ചും ആവശ്യമെങ്കില്‍ പ്രത്യേക വാഹനം ബുക്ക് ചെയ്യുന്നതിനെക്കുറിച്ചും നാഷണല്‍ സെക്രട്ടറി ബിജിലി വിശദീകരിച്ചു.
ചാപ്റ്റര്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ വ്യക്തിപരമായ ചില കാരണത്താല്‍ സംഘടനയില്‍ തുടരാന്‍ കഴിയുകയില്ലെന്നും രാജിവയ്ക്കുകയാണെന്ന് യോഗത്തെ അറിയിച്ചു. പൊതുയോഗം രാജി അംഗീകരിച്ചു.
നാഷണല്‍ സെക്രട്ടറി ബിജിലി ജോര്‍ജ് കീഴ്‌വഴക്കമനുസരിച്ചു സംഘടനയുടെ ചാപ്റ്റര്‍ വൈസ് പ്രസിഡണ്ട് ജോസ് പ്ലാക്കാട്ടിനെ താത്കാലിക ചുമതല ഏല്‍പ്പിക്കുകന്നതിന് നിര്‍ദേശിക്കുകയും എക്‌സിക്യൂട്ടീവ് കമ്മിറ്റി ആ നിര്‍ദേശം അംഗീകരിക്കും ചെയ്തു. .
സിജു വി ജോര്‍ജ് ,ബെന്നി ജോണ്‍, സജി സ്റ്റാര്‍ ലൈന്‍, ഫിലിപ്പ് തോമസ് (പ്രസാദ് ) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സാം മാത്യു സ്വാഗതവും ചാപ്റ്റര്‍ സെക്രട്ടറി പി.പി ചെറിയാന്‍ നന്ദിയും പറഞ്ഞു.