പി.പി. ചെറിയാന്‍
സാന്‍ഫ്രാന്‍സിസ്‌ക്കോ: ജഗന്നാഥ് കള്‍ച്ചറല്‍ ആന്റ് എജുക്കേഷണല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ കലിഫോര്‍ണിയാ സാന്‍ഫ്രാന്‍സിസ്‌ക്കോ ബെ ഏരിയായില്‍ രഥോത്സവം സംഘടിപ്പിച്ചു. ആദ്യമായാണ് ഇങ്ങനെയൊരു രഥയാത്ര സംഘടിപ്പിക്കുന്നത്.
ജൂലൈ 11ന് സംഘടിപ്പിച്ച രഥയാത്രയില്‍ ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയിലെ 500 പേര്‍ പങ്കെടുത്തു. കലിഫോര്‍ണിയ നൈല്‍സ് ഫ്രീമോണ്ട് അമ്പലത്തിലാണ് ജഗന്നാഥ് പരിബര്‍ രഥോത്സവത്തിന്റെ ചടങ്ങുകള്‍ നടന്നത്.
രഥയാത്രയില്‍ പങ്കെടുത്തവര്‍ വേദമന്ത്രങ്ങള്‍ ഉരുവിട്ട് രഥോത്സവ ചടങ്ങുകള്‍ക്ക് അമ്പലപൂജാരി വിശ്വാമിജി നേതൃത്വം നല്‍കി. രഥോത്സവത്തോടനുബന്ധിച്ചു ഒഡിസി ഡാന്‍സ്, മ്യൂസിക്ക്, പെയ്ന്റിങ് എന്നിവയും പ്രാദേശിക ഇന്ത്യന്‍ അമേരിക്കന്‍ ആര്‍ട്ടിസ്റ്റ് രഥത്തിന്റെ ചെറിയ മോഡലും ക്രമീകരിച്ചിരുന്നു.
ഫ്രിമോണ്ട് മേയര്‍ ലിലി മെയ്, സിറ്റി കൗണ്‍സില്‍ മെംബര്‍ രാജ സാല്‍വന്‍, ഹെയ്‌വാര്‍ഡ് സിറ്റി കൗണ്‍സിലിംഗ് അംഗം അയ്ഷാ വഹാസ്, ഡെ. കോണ്‍സുലേറ്റ് ജനറല്‍ രാജേഷ് നായ്ക്ക് ഉള്‍പ്പെടെ നിരവധി പ്രാദേശിക ജനപ്രതിനിധികളും രഥോത്സവത്തില്‍ പങ്കെടുത്തു.
ഭാവിതലമുറയില്‍ സാംസ്കാരികവും, ആത്മീയവുമായ പാരമ്പര്യം നിലനിര്‍ത്തുക എന്നതാണ് ഇതുകൊണ്ട് ഉദേശിക്കുന്നതെന്ന് എജുക്കേഷന്‍ സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.