Tuesday, November 5, 2024

HomeCinemaരക്ഷാകര്‍തൃ ഭരണം മടുത്തു; പിതാവിനെതിരേ ബ്രിട്ട്നി

രക്ഷാകര്‍തൃ ഭരണം മടുത്തു; പിതാവിനെതിരേ ബ്രിട്ട്നി

spot_img
spot_img

അച്ഛന്റെ രക്ഷാകര്‍തൃ ഭരണത്തില്‍ മനം മടുത്ത് സംഗീതലോകം വിടുന്നതായി ഗായിക ബ്രിട്ട്‌നി സ്പിയേഴ്് വെളിപ്പെടുത്തി. ബ്രിട്ട്‌നിയുടെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ കൈകാര്യം ചെയ്യുത്ത പിതാവ്് ജാമിയാണ്.

താന്‍ എന്തു ധരിക്കണമെന്നും എന്തു കഴിക്കണമെന്നുവരെ അച്ഛനാണ് തീരുമാനിക്കുന്നത് എന്നാണ് ബ്രിട്ട്‌നി പറയുന്നത്. ഇനിയും മുന്നോട്ടുപോകാനാവില്ല എന്നാണ് നിലപാട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പോപ്പ് സൂപ്പര്‍സ്റ്റാറിന്റെ പ്രതികരണം.

ഞാന്‍ എന്ത് ധരിക്കണം, ഭക്ഷിക്കണം എന്ന കാര്യങ്ങള്‍ എന്റെ പിതാവ് തീരുമാനിക്കുന്ന സാഹചര്യത്തില്‍ സംഗീതപരിപാടികളില്‍ പങ്കെടുക്കില്ല. പകരം എന്റെ ലിവിങ് മുറിയില്‍ നൃത്തം ചെയ്യുന്ന വീഡിയോകള്‍ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാം. പിതാവിന്റെ ഭരണം എന്റെ സ്വപ്നങ്ങള്‍ നശിപ്പിച്ചു. ഞാന്‍ നിര്‍ത്തുന്നു- ബ്രിട്ട്നി കുറിച്ചു.

2008ലാണ് ബ്രിട്ട്‌നി രക്ഷാകര്‍തൃ ഭരണത്തിലായത്. അന്നു മുതല്‍ താരത്തിന്റെ സ്വത്ത് കൈകാര്യം ചെയ്യുന്നത് അച്ഛന്‍ ജാമിയാണ്. ഗായികയ്ക്ക് മാനസിക പ്രശ്‌നമുള്ളതുകൊണ്ട് താന്‍ രക്ഷാകര്‍തൃത്വം ഏറ്റെടുത്തുവെന്നാണ് അദ്ദേഹത്തിന്റെ വാദം.തന്റെയും തന്റെ സ്വത്തുകളുടെയും നിയന്ത്രണം തനിക്ക് തന്നെ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ട്‌നി കഴിഞ്ഞ മാസമാണ് കോടതിയെ സമീപിച്ചത്.

താന്‍ സമ്പാദിച്ച സ്വത്തുക്കള്‍ ഒന്നും തന്നെ അനുഭവിക്കുവാന്‍ തനിക്ക് സാധിക്കുന്നില്ലെന്നും ഇത് തന്നോട് കാണിക്കുന്ന അനീതിയാണെന്നും ബ്രിട്ട്‌നി കോടതിയില്‍ പറഞ്ഞു. ജാമിയുമായുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്.

‘എന്റെ വീട്ടില്‍ ഏത് നിറത്തിലുള്ള പെയിന്റ് അടിക്കണമെന്ന് തീരുമാനിക്കാന്‍ പോലും എനിക്ക് അനുവാദമില്ല, രക്ഷകര്‍തൃത്വത്തിന്റെ പേരില്‍ എന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. ഇനിയും ഇത് സഹിക്കാനാകില്ല- ബ്രിട്ട്‌നി പറഞ്ഞു.

കെവിന്‍ ഫെഡെര്‍ലൈനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷം ഉണ്ടായ ചില സംഭവങ്ങളെ തുടര്‍ന്നാണ് ബ്രിട്ട്‌നിയുടെ രക്ഷകര്‍ത്തൃത്വം പിതാവ് ജേമി സ്പിയേഴ്‌സിനെ കോടതി ഏല്‍പിക്കുന്നത്. കോടികള്‍ വരുന്ന സ്വത്ത് കൈകാര്യം ചെയ്യാനുള്ള മാനസിക നിലയില്‍ അല്ല ബ്രിട്ട്‌നിയെന്നാണ് ജേമി സ്പിയേഴ്‌സിന്റെ വാദം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments