Saturday, July 27, 2024

HomeHealth and Beautyപുതിയ മനസ്സും ശരീരവുമായി എത്താം; കര്‍ക്കടത്തിലെ ആരോഗ്യ ചികിത്സകള്‍

പുതിയ മനസ്സും ശരീരവുമായി എത്താം; കര്‍ക്കടത്തിലെ ആരോഗ്യ ചികിത്സകള്‍

spot_img
spot_img

കര്‍ക്കടകത്തില്‍ ആയുര്‍വേദവിധിപ്രകാരം തല മുതല്‍ കാല്‍ വരെ ഉഴിച്ചിലും പിഴിച്ചിലും കഴിഞ്ഞു പുറത്തുവരുന്നത് പുതിയ മനസ്സും ശരീരവുമായി. ഈ വര്‍ഷവും കോവിഡ് ഭീതിയുടെ നിഴലിലാണെങ്കിലും ആയുര്‍വേദ ചികിത്സ എല്ലാ സുരക്ഷയോടും കൂടി ചെയ്യുന്നുണ്ട്.

മൈഗ്രേനിന്റെ പ്രധാന കാരണമാണ് കടുത്ത മാനസികസംഘര്‍ഷവും കഴുത്തു വേദനയും. തലയിലും തോളിലും നടുവിനും ചെയ്യുന്ന മസാജിലൂടെ ശരീരത്തിലെ മസിലുകള്‍ റിലീസാവുകയും രക്തയോട്ടം കൂടുകയും ചെയ്യും. തലയോട്ടിയിലേക്കുള്ള രക്തയോട്ടം കൂട്ടി തലവേദന ഇല്ലാതാക്കാനും തല (ഹെഡ്) മസാജ് കൊണ്ടു സാധിക്കും.

എണ്ണ തേച്ചുള്ള ഹെഡ് മസാജ് തലയോട്ടിയിലും ഹെയര്‍ ഫോളിക്കിളിലും ഓക്‌സിജന്‍ ധാരാളം എത്തിക്കുകയും ഉണര്‍വു നല്‍കുകയും ചെയ്യും. മുടി വളരാന്‍ ഏറ്റവും സഹായകരം.

ന്മശരീരത്തിന് ഉണര്‍വും ഉന്മേഷവും ലഭിക്കുമ്പോള്‍ ഒരു പരിധി വരെ സ്‌ട്രെസും കുറയും. മസാജ് ചെയ്യുമ്പോള്‍ തലയിലേക്കുള്ള രക്തചംക്രമണം വര്‍ധിക്കുന്നു. അതുവഴി ലഭിക്കുന്ന ഓക്‌സിജന്‍ അനാവശ്യ ഉത്കണ്ഠ, ആകാംക്ഷ, നിരാശ എന്നിവ ഒഴിവാക്കി ക്രിയേറ്റീവായും വ്യക്തമായും ചിന്തിക്കാന്‍ പ്രാപ്തരാക്കുന്നു. ഓര്‍മശക്തി കൂടാന്‍ സഹായിക്കുന്നു.

ബോഡി മസാജിലൂടെ ശാരീരിക വേദനകള്‍ക്കു പരിഹാരമാകുമെന്നു മാത്രമല്ല അതുവഴി മാനസികസംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനും സൗന്ദര്യം വര്‍ധിപ്പിക്കാനും സാധിക്കും. ശരീരം മൊത്തം മസാജ് ചെയ്യുമ്പോള്‍ ശരീരത്തിനൊപ്പം ഉണര്‍വു ലഭിക്കുന്നത് മനസ്സിനും കൂടിയാണ്. മസില്‍ പെയിന്‍ ഇല്ലാതാക്കാനും ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടാനും ഫ്‌ലെക്‌സിബിലിറ്റി നിലനിര്‍ത്താനും ശരീരത്തിന്റെ പരുക്കുകള്‍ കുറയ്ക്കാനും ബോഡി മസാജ് പോലെ മറ്റൊരു മരുന്നില്ല. കൂടാതെ തലവേദനയും ചെന്നിക്കുത്ത് അഥവാ മൈഗ്രേനും തലയില്‍ നിന്നൊഴിവാക്കുകയും ചെയ്യും.

മസാജ് പോലെതന്നെ ശരീരത്തിന് ഉണര്‍വു നല്‍കുന്ന ഒന്നാണ് റിഫ്‌ലെക്‌സോളജി (ഞലളഹലഃീഹീഴ്യ). കാലിലെയും കയ്യിലെയും റിഫ്‌ലക്‌സ് പോയിന്റുകളില്‍ മര്‍ദ്ദം നല്‍കി ശരീരത്തെ ഉത്തേജിപ്പിക്കുന്ന വിദ്യയാണിത്. ഒരു പ്രത്യേക ടൂള്‍ ഉപയോഗിച്ചാണ് പോയിന്റുകളില്‍ മര്‍ദ്ദം നല്‍കുന്നത്. ഇത് ആന്തരികാവയവങ്ങളെ ഉത്തേജിപ്പിക്കുകയും തലവേദന, കാല്‍വേദന പോലുള്ള അസുഖങ്ങള്‍ക്ക് പെട്ടെന്നു ശമനം ലഭിക്കുകയും ചെയ്യും.

നമ്മള്‍ ഉപയോഗിക്കുന്ന ഹീല്‍ ചെരുപ്പും മുറുകിക്കിടക്കുന്ന ഷൂവും കാലിലേക്കുള്ള ബ്ലഡ് സര്‍ക്കുലേഷന്‍ കുറയ്ക്കുകയാണ് ചെയ്യുന്നത് എല്ലാ ദിവസവും പത്തു മിനിറ്റ് കാലുകള്‍ മസാജ് ചെയ്താല്‍ സെല്ലുകളിലേക്കുള്ള രക്തയോട്ടം കൂടി ശരീരത്തിനു മൊത്തം ഊര്‍ജം ലഭിക്കും. കാലിനുണ്ടാകുന്ന പരുക്കുകള്‍ കുറയും. ഉറങ്ങുന്നതിനു മുന്‍പുള്ള മസാജിങ് നല്ല ഉറക്കത്തിനും സഹായിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments