മാത്യു ജോര്‍ജ് (സെക്രട്ടറി)
ന്യൂയോര്‍ക്ക്: മഹാപുരോഹിത ശ്രേഷ്ഠന്‍ കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ ബാവയെ യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക ജൂലൈ 18-നു ഞായറാഴ്ച വി. കുര്‍ബാനയ്ക്കുശേഷം അനുശോചന യോഗം കൂടി ആദരിച്ചു.
ഇടവക വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പരിശുദ്ധ പിതാവിന്റെ നിഷ്കളങ്ക സേവനവും, ഹൃദയ വിശുദ്ധിയുള്ള ജീവിതവും, മുഖത്തിന്റെ ദിവ്യതേജസും ഉറച്ച നിലപാടുകളും ചൂണ്ടിക്കാട്ടി അച്ചന്‍ സംസാരിച്ചു.
സഹ വികാരി റവ.ഫാ. ഷോണ്‍ തോമസ്, ബേബി വര്‍ഗീസ്, സോണി ജോര്‍ജ് വര്‍ഗീസ്, തോമസ് മാത്യു, ജെസി മാത്യു, അക്‌സാ വര്‍ഗീസ് എന്നിവര്‍ ബാവാ തിരുമേനിയുടെ അപദാനങ്ങളെ പ്രകീര്‍ത്തിച്ച് സംസാരിച്ചു.
ഇടവക സെക്രട്ടറി മാത്യു ജോര്‍ജ് അവതരിപ്പിച്ച അനുശോചന പ്രമേയം ഇടവക ഒന്നായി എഴുന്നേറ്റ് നിന്ന് ഭക്ത്യാദരപൂര്‍വ്വം പാസാക്കി. തുടര്‍ന്ന് നടന്ന ധൂപപ്രാര്‍ത്ഥനയോടെ യോഗം പര്യവസാനിച്ചു.
വാര്‍ത്ത അയച്ചത്: മാത്യു ജോര്‍ജ് (സെക്രട്ടറി)