ബാബു പി സൈമണ്‍
ഡാളസ്: ഗാര്‍ലാന്‍ഡ് സിറ്റി മേയര്‍ സ്‌കോട്ട് ലെമേ, ജൂലൈ 18 ഞായറാഴ്ച സിറ്റി ഓഫ് ഗാര്‍ലാന്‍ഡില്‍ പുതിയ ക്രിക്കറ്റ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു.
ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീമും ,സിറ്റി ഓഫ് ഗാര്‍ലാന്‍ഡ് പാര്‍ക്ക് ആന്‍ഡ് റിക്രിയേഷന്‍ ഡിപ്പാര്‍ട്‌മെന്റും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് ഇങ്ങനെയൊരു ഗ്രൗണ്ട് നിര്‍മ്മിക്കുവാന്‍ സിറ്റിക്ക് സാധിച്ചതെന്ന് മേയര്‍ തന്‍റെ ഉദ്ഘാടനപ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു .
സിറ്റി കൗണ്‍സില്‍ മെമ്പര്‍ ബി ജെ വില്യംസ് , സിറ്റി എണ്‍വേയ്ര്‍മെന്‍റ് കമ്മ്യൂണിറ്റി ബോര്‍ഡ് മെമ്പര്‍ ഡോക്ടര്‍: ഷിബു സാമുവേല്‍ , സിറ്റി യൂത്ത് കൗണ്‍സില്‍ മെമ്പര്‍ ജോതം സൈമണ്‍ , കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ജോയിന്റ് സെക്രട്ടറി അനശ്വര്‍ മാമ്പിള്ളി , പ്രമുഖ റീല്‍റ്റര്‍ ജസ്റ്റിന്‍ വര്‍ഗീസ് , തുടങ്ങിയവര്‍ ഉദ്ഘാടന മീറ്റിങ്ങില്‍ പങ്കെടുത്തു.
സിറ്റി മേയര്‍ , കൌണ്‍സില്‍ മെമ്പര്‍ ബി ജെ വില്ലിംസ്‌ന് ആദ്യ ബോള്‍ എറിഞ്ഞു കൊടുത്തായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്.
വെള്ളിയാഴ്ചകളില്‍ 4 മണി മുതല്‍ 8 മണി വരെ തമിഴ്‌നാട് മുന്‍ രഞ്ജി ക്രിക്കറ്റ് താരം പിറ്റ്‌സണ്‍ മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ് എന്നും. ശനി , ഞായര്‍ ദിവസങ്ങളില്‍ 2 മണി മുതല്‍ 8 മണി വരെ മത്സരങ്ങള്‍ നടത്തപ്പെടുന്നത് ആയിരിക്കും എന്നും ടീമിന്‍റെ സെക്രട്ടറി ടോണി അലക്‌സാണ്ടര്‍ അറിയിച്ചു.
സിറ്റിയില്‍ ക്രിക്കറ്റ് കളി നടത്തുന്നതിന് വേണ്ട എല്ലാവിധ സഹായങ്ങളും സിറ്റിയില്‍ നിന്ന് നല്‍കുന്നതാണ് എന്ന് കൗണ്‍സിലര്‍ മെമ്പര്‍ ബി ജെ വില്ലിമസ് വലിയ ഉറപ്പുനല്‍കി . റ്റിയുമായി നിരന്തരം കൂടിക്കാഴ്ച നടത്തി ഗാര്‍ലാന്‍ഡ് ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരു ഗ്രൗണ്ട് എന്ന സ്വപ്ന സാക്ഷാത്കാരത്തിന് നേതൃത്വം നല്‍കിയ ബിനു വര്‍ഗീസ് , ബിനോയ് സാമുവേല്‍ എന്നിവരെ സിറ്റി മേയര്‍ പ്രത്യേകം അഭിനന്ദിച്ചു. ഉദ്ഘാടന മത്സരത്തില്‍ ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം കരോള്‍ട്ടന്‍ സ്‌െ്രെടക്കര്‍ ക്രിക്കറ്റ് ടീമിന് നാലു വിക്കറ്റിന് പരാജയപ്പെടുത്തി.
എഫ് ഓ ഡി ക്യാപ്റ്റന്‍ അജു മാത്യു ഉദ്ഘാടനത്തില്‍ പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദി അറിയിച്ചു. ഗ്രൗണ്ടെന്റിയും , കോച്ചിംഗ് ക്യാമ്പിന്‍റ്റെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് ടീം ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനായും ബന്ധപ്പെടേണ്ടതാണ്.
അജു മാത്യു . 214 5542610, അലന്‍ ജോണ്‍ . 2144981415