Saturday, July 27, 2024

HomeUS Malayaleeഫോമാ ഹെല്പിങ് ഹാന്‍ഡ് കോട്ടയം ജില്ലയിലെ രണ്ടു സ്കൂളുകളില്‍ ഫോണുകള്‍ വിതരണം ചെയ്തു

ഫോമാ ഹെല്പിങ് ഹാന്‍ഡ് കോട്ടയം ജില്ലയിലെ രണ്ടു സ്കൂളുകളില്‍ ഫോണുകള്‍ വിതരണം ചെയ്തു

spot_img
spot_img

(സലിം ആയിഷ : ഫോമാ പി ആര്‍ ഓ)

വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി കോട്ടയം ജില്ലയിലെ വിവിധ സ്കൂളുകളില്‍ ഫോമാ ഹെല്പിങ് ഹാന്റിന്റെ നേതൃത്വത്തില്‍ സ്മാര്‍ട് ഫോണുകള്‍ വിതരണം ചെയ്തു.

ഏറ്റുമാനൂര്‍ പഞ്ചായത്തില്‍ ടൗണ്‍ യുപി സ്കൂളില്‍ പത്ത് സ്മാര്‍ട്ട് ഫോണുകളും, മാഞ്ഞൂര്‍ പഞ്ചായത്തിലെ കുറുപ്പന്തറ സെന്റ് തോമസ് സ്കൂളില്‍ അഞ്ചു ഫോണുകളുമാണ് വിതരണം ചെയ്തത്.

കുറുപ്പന്തറ സെന്റ് തോമസ് സ്കൂളില്‍ മഞ്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കോമളവല്ലി രവീന്ദ്രന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ഷെര്‍ലി ജേക്കബിനു ഫോണുകള്‍ നല്‍കി.കെ.സി.വൈ.എല്‍ പ്രസിഡന്റ് നിതിന്‍ ഷാജി പാറച്ചുടലയിലിന്റെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങില്‍ വെച്ചാണ് ഫോണുകള്‍ കൈമാറിയത്.

എറ്റുമനൂര്‍ ടൗണ്‍ യുപി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഫോണുകള്‍ വിതരണം ചെയ്തത് ഏറ്റുമാനൂര്‍ കൗണ്‍സില്‍ ചെയര്‍ പേഴ്‌സണ്‍ ശ്രീമതി ലൗലി ജോര്‍ജ് ആണ്.സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ ബിജുമോന്‍ പി.കെ, സ്കൂള്‍ മാനേജര്‍ ഫാ. ജോസ് കടവില്‍ചിരയില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങ് സംഘടിപ്പിച്ചത് സ്കൂളിലെ അദ്ധ്യാപികയും മികച്ച കമ്മ്യൂണിറ്റി പ്രവര്‍ത്തകയുമായ ശ്രീമതി കവിത ജോണി സ്രാമ്പിച്ചിറയാണ്.

ജുബി &ജോണി ചക്കുങ്കല്‍ , ജെയിന്‍ & ജോമി മാത്യുസ് കണ്ണച്ചാന്‍പറമ്പില്‍ എന്നിവരാണ് രണ്ടു സ്കൂളുകളിലേക്കുമുള്ള ഫോണുകള്‍ ഫോമാ ഹെല്പിങ് ഹാന്റിനായി സംഭാവന ചെയ്തത്.

നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി ഫോണുകള്‍ സംഭാവന ചെയ്തവര്‍ക്ക് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ ,ഹെല്പിങ് ഹാന്റ് ഭാരവാഹികളായ സാബു ലൂക്കോസ്, ഗിരീഷ് പോറ്റി, ബിജു ചാക്കോ, ജെയിന്‍ മാത്യുസ് കണ്ണച്ചാന്‍പറമ്പില്‍, ഡോ.ജഗതി നായര്‍, നിഷ എറിക്, മാത്യു ചാക്കോ, ജയാ അരവിന്ദ് എന്നിവര്‍ നന്ദി അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments