പി.പി ചെറിയാന്‍ (ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)
ന്യൂയോര്‍ക്: :പ്രവാസി മലയാളി ഫെഡറേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 20 നു നോര്‍ക്ക പ്രധിനിധികളുമായി ചോദ്യോത്തര വെബ്ബിനാര്‍ സംഘടിപ്പിച്ചു.
വൈകീട്ട് ഏഴുമണിക്ക് തുടങ്ങിയ സൂം വെബ്ബിനാറില്‍ ജില്ല പ്രസിഡന്റ് എം.നജീബ് അധ്യക്ഷതവഹിച്ചു . അംഗങ്ങള്‍ എഴുതി അയച്ച പത്തു പ്രസക്തമായ ചോദ്യങ്ങളെ കൂടാതെ പ്രധാനപെട്ട തത്സമയ ചോദ്യങ്ങള്‍ക്കും നോര്‍ക്ക പ്രോജക്ട് അസിസ്റ്റന്റ് ശ്രീ എം ജയകുമാര്‍, നോര്‍ക്ക ചെയര്‍മാന്‍, ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ എന്നിവര്‍ നോര്‍ക്ക അധികാരികളുടെ നിര്‍ദേശാനുസരണം മറുപടി ന;ല്‍കി .
വെബ്ബിനറിന്റെ പ്രസക്ത ഭാഗങ്ങള്‍
- പ്രവാസികളുടെ പെന്‍ഷന്‍ ലഭിച്ചു തുടങ്ങുന്ന തിയതി ഇപ്പൊള്‍ ഇമെയില്‍ വഴി ആണ് അറിയിക്കുന്നത്. ഇമെയില്‍ സൗകര്യം എല്ലാ പ്രവാസികള്‍ക്കും ഇല്ലാത്തതിനാല്‍ മെസ്സേജ് ആയി അംഗങ്ങളെ ഈ വിവരം അറിയിക്കാനുള്ള നിര്‍ദേശം വെല്‍ഫെയര്‍ ഫണ്ട് അധികാരികളെ അറിയിക്കമെന്ന് ഉറപ്പ് തന്നു.
- പ്രവാസികളുടെ പെണ്‍മക്കളുടെ വിവാഹ സഹായം ലഭ്യമാക്കുന്നതിനുള്ള മാര്‍ഗരേഖ അറിയിച്ചു.
- അറുപത് കഴിഞ്ഞ പ്രവാസികള്‍ക്ക് ഒറ്റത്തവണ അടവ് അനുസരിച്ച് പെന്‍ഷന്‍ നല്‍കുന്നതിനുള്ള ചര്‍ച്ച നടക്കുന്നതായി അറിയിച്ചു
- മടങ്ങി വന്ന പ്രവാസികള്‍ക്ക് തൊഴില്‍ സംവരണ ആവശ്യം മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കാവുന്നതാണ് എന്നറിയിച്ചു
- വിദേശരാജ്യങ്ങിലെ നോര്‍ക്ക നിയമ സഹായങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാമെന്ന് അറിയിച്ചു .
വെബ്ബിനാറില്‍ ഗ്ലോബല്‍ കോര്‍ഡിനേറ്ററും , ലോക കേരള മലയാളി സഭ അംഗവും കൂടിയായ ശ്രീ ജോസ് പനച്ചിക്കല്‍ , സംസ്ഥാന കോര്‍ഡിനേറ്റര്‍ ശ്രീ ബിജു കെ തോമസ് സംസ്ഥാന പ്രസിഡന്റ് ശ്രീ ബേബി മാത്യു സംസ്ഥാന സെക്രട്ടറി ശ്രീ ജാഷിന്‍ പാലത്തിങ്കല്‍ ജില്ല ജനറല്‍ സെക്രട്ടറി ശ്രീ എസ് കെ ബാലചന്ദ്രന്‍ ജില്ല വൈസ് പ്രസിഡന്റ് ശ്രീ ഗോപകുമാര്‍ എം ആര്‍ നായര്‍ വര്‍ക്കല യൂണിറ്റ് സെക്രട്ടറി ശ്രീ എ സുനില്‍ കുമാര്‍ തുടങ്ങിയവരും മറ്റ് അംഗങ്ങളും പങ്കെടുത്തു. തിരുവനന്തപുരം ജില്ല കോര്‍ഡിനേറ്റര്‍ ശ്രീ വി കെ അനില്‍കുമര്‍ സംഘാടനത്തിനു നേതൃത്വം നല്‍കി.