Saturday, July 27, 2024

HomeAmericaചാര്‍ജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ നാല്‍പ്പതിലധികം പ്രോഗ്രാം നടത്തി ഫൊക്കാനാ ചരിത്രം കുറിച്ചു

ചാര്‍ജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ നാല്‍പ്പതിലധികം പ്രോഗ്രാം നടത്തി ഫൊക്കാനാ ചരിത്രം കുറിച്ചു

spot_img
spot_img

2020 നവംബര്‍ 21 നു, മുന്‍ പ്രസിഡന്റ് മാധവന്‍ നായരില്‍ നിന്നും അധികാരം ഏറ്റു വാങ്ങിയ ജോര്‍ജി വര്‍ഗീസിന്റെ നേതൃത്വത്തിലുളള 2020- 22 ടീം ആണ് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി ജനശ്രദ്ധ പിടിച്ചു പറ്റിയത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രേമചന്ദ്രന്‍ എം പി, നോര്‍ക്ക ഡയറക്ടര്‍ വരദരാജന്‍ നായര്‍, ഫാ. ഡേവിസ് ചിറമേല്‍ തുടങ്ങിയവരായിരുന്നു ആ മീറ്റിംഗിന്റെ അതിഥികള്‍. അതിനു ശേഷം പ്രവര്‍ത്തനോട്ഘാടനം ശ്രി. ശശി തരൂര്‍ എം പി, ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെട്രോപൊളിറ്റന്‍ എന്നിവരുടെ മഹനീയ നേതൃത്വത്തില്‍ ഡിസംബര്‍ 12 നു നടത്തീ.

ഡോ കലാ ഷാഹി ചെയര്‍പേഴ്‌സണായി നേതൃത്വം നല്കുന്ന വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പ്രൊഫ ഗോപിനാഥ് മുതുകാടിന്റെ തിരുവനനന്ദപുരതുളള മാജിക് അക്കാദമിയിലെ 100 ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബത്തെ അധിവസിപ്പിക്കുന്ന പദ്ധതി ഏറ്റെടുത് നടപ്പാക്കി.

അന്തര്‍ദേശീയ ബിസിനെസ് സമ്മിറ്റ്, 150 അംഗ സ്ത്രീ കൂട്ടായ്മയുടെ കലാ പരിപാടികളും ഉത്ഘാടനവും മന്ത്രി ശൈലജ ടീച്ചറും വീണാ ജോര്‍ജ് എം എല്‍ എ യൂം നിര്‍വഹിച്ചു. കോവിഡ് ബോധവത്കരണ സെമിനാറുകള്‍ ഫ്‌ളോറിഡയിലും ന്യൂ യോര്‍ക്കിലും, ടെക്‌സാസ് റീജിയന്റെ ആഭിമുഖ്യത്തില്‍ ചാരിറ്റി പ്രവര്‍ത്തന ഉല്‍ഘാടനം മന്ത്രി ഇ.പി ജയരാജന്‍, ഒഒ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്, ദിവ്യ ഉണ്ണി, ഡോ കലാ ഷാഹി എന്നിവര്‍ അതിഥികളായിരുന്നു.

രാജഗിരി മെഡിക്കല്‍ കോളേജുമായി സഹകരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് വിതരണവും സ്റ്റുഡന്‍റ് എന്‍റിച്ചമെന്റ് പ്രോഗ്രാം ഫെബ്രുവരി 16 നും, വിമന്‍സ് ഫോറം സെമിനാറുകള്‍ മാര്‍ച്ച് 13 നും നടത്തീ. ഫാ. ഡേവിസ് ചിറമേലിന്റ ഫീഡ് ദ ഹങ്കര്‍ പ്രോഗ്രാമില്‍ കൂടി 1000 പേര്‍ക്ക് ആഹാരം നല്കി. കൈസര്‍ യൂനിവേഴ്‌സിറ്റി ഡീന്‍ നേതൃത്വം നല്കിയ 9 ആഴ്ച നീണ്ടു നിന്ന യുത്ത ലീഡര്‍ഷിപ് പ്രോഗ്രാം ജന ശ്രദ്ധ പിടിച്ചിരുന്നു.

ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ ആര്‍ ബിന്ദു ഗ്രേഡുയേഷന്‍ പ്രോഗ്രാമിന്റെ അതിഥിയായിരുന്നു. ന്യൂ യോര്‍ക്, ന്യൂ ജേഴ്‌സി. ഫ്‌ളോറിഡ, കണക്ടിക്കട്എന്നിവിടങ്ങളില്‍ റീജിയണല്‍ സമ്മേളങ്ങള്‍ സംഘടിപ്പിച്ചു. ഫൊക്കാനാ ടുഡേയുടെ 40 പേജിലധികമുള്ള 2 ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചു. 1 കോടി രൂപ വിലയുള്ള കോവിഡ് റിലീഫ് ഉപകരണങ്ങള്‍ കേരളത്തിലേക്ക് കയറ്റി അയച്ചു. 10 ലക്ഷം രൂപ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു കൊടുത്തു.

ഫൊക്കാനാ പ്രവര്‍ത്തനങ്ങള്‍ക്കു 40 ലധികം അംഗങ്ങളുള്ള നാഷനല്‍ കമ്മറ്റിയും 10 അംഗ ബോര്‍ഡ് ഓഫ് ട്രസ്റ്റിയും 70 ഓളം അംഗ സംഘടനകളുമാണ് ഇപ്പോളുള്ളത്.

ഫൊക്കാന കണ്‍വെന്‍ഷന്‍ 2022 ജൂലൈ 7മുതല്‍ 10 വരെ ഒര്‍ലാണ്ടോ ഡിസ്‌നിയില്‍ ഡബിള്‍ ട്രീഹില്‍ട്ടണ്‍ ഹോട്ടലില്‍ വച്ച് നടത്തും. 100 അംഗ കണ്‍വെന്‍ഷന്‍ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞതായി പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments