Friday, October 11, 2024

HomeHealth and Beautyഡെല്‍റ്റ വകഭേദം ചിക്കന്‍പോക്‌സ് പോലെ പടരുമെന്ന് സിഡിസി

ഡെല്‍റ്റ വകഭേദം ചിക്കന്‍പോക്‌സ് പോലെ പടരുമെന്ന് സിഡിസി

spot_img
spot_img

വാഷിങ്ടണ്‍: കോവിഡിന്റെ ഡെല്‍റ്റ വകഭേദം ചിക്കന്‍പോക്‌സ് പോലെ അതിവേഗത്തില്‍ പടരുമെന്ന് റിപ്പോര്‍ട്ട്. യു.എസ് സെന്‍ര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍േറഷന്‍റെ കൈവശമുള്ളൊരു റിപ്പോര്‍ട്ടില്‍ ഇത്തരമൊരു പരാമര്‍ശമുള്ളതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.എസ് ഔദ്യോഗികമായി ഇത് പുറത്തു വിട്ടിട്ടില്ല. വാക്‌സിനെടുക്കാത്ത ആളുകളില്‍ പടരുന്ന അതേ രീതിയില്‍ തന്നെ വാക്‌സിനെടുത്തവരിലും ഡെല്‍റ്റ വകഭേദം എത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ പത്രങ്ങള്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വിട്ടിരുന്നു. ഡെല്‍റ്റ വകഭേദം അതിവേഗത്തില്‍ പടരുമെന്ന് സി.ഡി.സി ഡയറക്ടര്‍ ഡോ.റോഷെല്ല പി വാലെന്‍സ്കി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

സാര്‍സ്, എബോള, സ്‌മോള്‍ പോക്‌സ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമായ വൈറസിനേക്കാളും വേഗത്തില്‍ ഡെല്‍റ്റ പടരുമെന്നാണ് റിപ്പോര്‍ട്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments