Friday, May 9, 2025

HomeAmericaബെയ്‌ലര്‍ ആശുപത്രി നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ കാണാതായി; കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു.

ബെയ്‌ലര്‍ ആശുപത്രി നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ കാണാതായി; കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു.

spot_img
spot_img

പി പി ചെറിയാന്‍
ഡാളസ് : ഡാളസ് ബെയ്‌ലര്‍ സ്‌കോട്ട് ആന്റ് വൈറ്റ് നിക്കുവില്‍ റജിസ്‌ട്രേഡ് നഴ്‌സായ റൊക്‌സാന റിസായെ ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞദിവസം കാണാതായതായി ഡാളസ് പോലീസ് ഡിറ്റക്റ്റീവ് കരിംഗ്ടണ്‍ അറിയിച്ചു.

വ്യാഴാഴ്ച രാത്രി വൈറ്റ റോക്ക് ലേക്കിനു സമീപമാണ് ഇവരെ അവസാനമായി കാണുന്നതെന്ന് ജൂലായ് 15ന് ഡാളസ് പോലീസ് പറഞ്ഞു. കഴിഞ്ഞ രാത്രി 9 മണിക്കാണ് ഇവരുടെ ഫോണില്‍ നിന്നും അവസാനമായി സന്ദേശം ലഭിച്ചതെന്നും സഹപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയായില്‍ കുറിച്ചു.

വൈറ്റ് റോക്ക് ലേക്കിനു സമീപമാണ് ഇവരെ തിരയുന്നത്. സഹപ്രവര്‍ത്തകരും, പോലീസും, വളണ്ടിയര്‍മാരും റെക്‌സാനയെ കണ്ടെത്താന്‍ രംഗത്തുണ്ട്. യാതൊരു ആപത്തും വരാതെ തിരിച്ചുവരണമെന്നാണ് അവരുടെ പ്രാര്‍ത്ഥന. ഫേസ്ബുക്കില്‍ ഇവരുടെ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇവരെ കണ്ടെത്തുവാന്‍ പോലീസ് പൊതുജനങ്ങളുടെ സേവനം അഭ്യര്‍ത്ഥിച്ചു. വിവരം ലഭിക്കുന്നവര്‍ ഡാളസ് പോലീസിനെ 214 671 4268 ല്‍ വിളിച്ചു ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ടെക്‌സസ് വുമന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇവര്‍ ഗ്രാജുവേറ്റ് ചെയ്തതും 2020 ല്‍ ആണ്. ഇപ്പോള്‍ ബെയ്‌ലര്‍ നിക്കുവിലെ രജിസ്‌ട്രേഡ് നഴ്‌സാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments