പി.പി ചെറിയാന്‍ (നാഷണല്‍ മീഡിയ കമ്മിറ്റി ചെയര്‍മാന്‍)
സാന്‍ഫ്രാന്‍സിസ്‌കോ: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി(യു എസ് എ) കാലിഫോര്‍ണിയ സാന്‍ഫ്രാന്‍സിസ്‌കോ ചാപ്റ്റര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു.
പ്രസിഡണ്ട്: അനില്‍ ജോസഫ് മാത്യു , ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ്,
ട്രഷറര്‍ സജി ജോര്‍ജ് കണ്ണോത്ത്കുടി
വൈസ് പ്രസിഡന്റുമാര്‍: ബിനോയ് ജോര്‍ജ്, തോമസ് പട്ടര്‍മഡ്
സെക്രട്ടറി: ജോഷ് കോശി ജോയിന്റ് ട്രഷറര്‍: റെനി അലക്‌സാണ്ടര്‍
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: റോയ് ഫിലിപ്പ്, ഐസക്ക് ഫിലിപ്പ്, ഏബ്രഹാം ചെറുകര, തോമസ് ജോര്‍ജ് (രാജു) ,ഡോ.മോന്‍സി സ്‌കറിയ, മനു പെരിഞ്ഞേലില്‍, ക്‌ളീറ്റസ് മഞ്ഞൂരാന്‍, റഞ്ജി തോമസ് മുപ്പതിയില്‍, ഇ.ജി. ജോയ്, റോയ് എബ്രഹാം,ബിനേഷ് വര്‍ഗീസ്, തോമസ് വര്ഗീസ് (രാജന്‍)

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള ഒഐസിസി യൂഎസ്എ നാഷണല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഡോ.ചേക്കോട്ട് രാധാകൃഷ്ണനും സൈബര്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ ചെയര്‍മാന്‍ ടോം തരകനും വെസ്റ്റേണ്‍ റീജിയന്‍ സെക്രട്ടറിയായ സജി ചേന്നോത്ത് ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരിക്കും.
അമേരിക്കയിലുടനീളം ചാപ്റ്ററുകള്‍ക്ക് രൂപം കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് സാന്‍ഫ്രാസിക്കോയിലും ചാപ്റ്ററിനു തുടക്കം കുറിച്ചത്. അടുത്തയിടെ പ്രഖ്യാപിച്ച ടെക്‌സസിലെ ഹൂസ്റ്റണ്‍, ഡാളസ് ചാപ്റ്ററുകള്‍ക്കു ശേഷം കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലും ചാപ്റ്റര്‍ പ്രഖ്യാപിക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നുവെന്നും ഒഐസിസിയ്ക്ക് വലിയ ഊര്‍ജ്ജവും ശക്തിയും നല്‍കുമെന്നും ഭാരവാഹികളെ പ്രഖ്യാപിച്ചു കൊണ്ട് ഒഐസിസി യുഎസ്എ നാഷണല്‍ ചെയര്‍മാന്‍ ജെയിംസ് കൂടലും പ്രസിഡണ്ട് ബേബി മണക്കുന്നേലും പറഞ്ഞു. ചാപ്റ്റര്‍ ഭാരവാഹികള്‍ക്കു എല്ലാ ഭാവുകങ്ങളും ആശംസിച്ചു.
അമേരിക്കയിലെ ഒഐസിസിയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം അഭിമാനിക്കുന്നുവെന്നും പുതിയ ചാപ്റ്ററിനും ഭാരവാഹികള്‍ക്കും എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള ആശംസിച്ചു,
പുതിയതായി ചുമതലയേറ്റ ചാപ്റ്റര്‍ ഭാരവാഹികളെ ഒഐസിസി യുഎസ്എ ജനറല്‍ സെക്രട്ടറിയും മാധ്യമ പ്രവര്‍ത്തകനുമായ ജീമോന്‍ റാന്നി, ട്രഷറര്‍ സന്തോഷ് എബ്രഹാം, ചാപ്റ്റര്‍ ഉള്‍പ്പെടുന്ന വെസ്റ്റേണ്‍ റീജിയന്‍ ഭാരവാഹികളായ ചെയര്‍മാന്‍ ജോസഫ് ഔസോ, പ്രസിഡണ്ട് ഈശോ സാം ഉമ്മന്‍, ജനറല്‍ സെക്രട്ടറി രാജേഷ് മാത്യു, ട്രഷറര്‍ ജെനു മാത്യു എന്നിവര്‍ അഭിനന്ദിച്ചു.
അമേരിക്കയില്‍ കുടിയേറിയ കോണ്‍ഗ്രസ് സംസ്‌കാരമുള്ള എല്ലാവരെയും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ കീഴില്‍ അണിനിരത്താന്‍ കഴിയട്ടെ എന്നു ആശംസിക്കുകയും ചെയ്തു. കെപിസിസി നേരിട്ടുള്ള നിയന്ത്രണത്തില്‍ രൂപീകൃതമായ ഒഐസിസി യുഎസ്എയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തിലാണ് അമേരിക്കയില്‍ പുരോഗമിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
ഏറ്റവും അടുത്തു തന്നെ അരിസോണ ചാപ്റ്ററും ഭാരവാഹികളെയും പ്രഖ്യാപിക്കുമെന്നു നേതാക്കള്‍ അറിയിച്ചു.