Thursday, November 14, 2024

HomeAmericaലാനാ സാഹിത്യ അവാര്‍ഡുകള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു

ലാനാ സാഹിത്യ അവാര്‍ഡുകള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു

spot_img
spot_img

പി.ഡി. ജോര്‍ജ് നടവയല്‍

ഡാളസ്: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ലാന) പന്ത്രണ്ടാമത് ദേശീയ കണ്‍വെന്‍ഷനോടനുബന്ധിച്ച് ലാനാ സാഹിത്യ അവാര്‍ഡുകള്‍ സമ്മാനിയ്ക്കുമെന്ന് ലാനാ പ്രസിഡന്റ് ജോസെന്‍ ജോര്‍ജ് പ്രസ്താവിച്ചു. ലാനാ സാഹിത്യ അവാര്‍ഡ് നിര്‍ണ്ണയത്തിലേക്ക് കൃതികള്‍ ക്ഷണിച്ചു.

നോവല്‍, കഥാസമാഹരം, കവിതാ സമാഹാരം എന്നീ വിഭാഗങ്ങളിലുള്ള രചനകള്‍ക്കാണ് ലാനാ അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. അവാര്‍ഡിനു സമര്‍പ്പിക്കുന്ന പുസ്തകങ്ങള്‍ 2019, 2020, 2021 വര്‍ഷങ്ങളിലേതിലെങ്കിലും ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചതായിരിക്കണം.

ലാനാ 2021 കണ്‍ വെന്‍ഷനില്‍ പങ്കെടുക്കുന്ന ലാനാ അംഗങ്ങളുടെ കൃതികള്‍ മാത്രമാണ് പരിഗണിക്കുക. 2021, ഓഗസ്റ്റ് 31, ചൊവ്വാഴ്ച്ച രാത്രി 12 മണിയ്കൂള്ളില്‍ (അമേരിക്കന്‍ സെന്‍ട്രല്‍ ഡേ ലൈറ്റ് ടൈം) സമര്‍പ്പിക്കുന്ന കൃതികളേ പരിഗണിയ്ക്കാന്‍ നിര്‍വാഹമുള്ളൂ.

സാഹിത്യ നിരൂപകര്‍ മാത്രമുള്ള വിധികര്‍തൃസമിതിയാണ് (ജഡ്ജിങ്ങ് പാനല്‍) അവാര്‍ഡിന്നര്‍ഹരെ നിശ്ചയിക്കുക. ലാനാ അഡ്വൈസറി കമ്മിറ്റി (ഉപദേശക സമിതി)യാണ് ജഡ്ജസ് പാനലിനെ തിരഞ്ഞെടുക്കുക. ലാനയുടെ ഏതെങ്കിലും കമ്മിറ്റികളില്‍ അംഗങ്ങളായുള്ളവരുടെ രചനകള്‍ അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതല്ല. ജഡ്ജിങ്ങ്പാനലിന്റെ വിധി അന്തിമമായിരിക്കും.

കൃതികള്‍ അയക്കേണ്ടത് ലാനാ അഡ്വൈസറി കമ്മിറ്റി പ്രസിഡന്റും മുന്‍ ലാനാ പ്രസിഡന്റും സാഹിത്യകാരനുമായ ജോണ്‍ മാത്യുവിന്റെ മേല്‍വിലാസത്തിലേക്കാണ്. John Mathew, 17907 Adobe Trace Lane, Houston, TX 77084-3993, Phone: 281 815 5899. പുസ്തകങ്ങളുടെ മൂന്നു കോപ്പികള്‍ വീതം അയയ്ക്കണം.

ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ പന്ത്രണ്ടാമത് ദേശീയ കണ്‍വെന്‍ഷന്‍, ഒക്ടോബര്‍ 1 വെള്ളി, 2 ശനി, 3 ഞായര്‍ തീയതികളില്‍, ചിക്കാഗോയില്‍, ‘സുഗതകുമാരി നഗറിലാണ് നടക്കുക.

ലാനാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള താമസ സൗകര്യം ഒരുക്കുന്നത് ഫോര്‍ പോയിന്റ് ഷെരട്ടോണ്‍, ഒഹേര്‍ ഹോട്ടലിലാണ്. (Four Points by Sheraton Mount Prospect O’Hare, 2200 Elmhurst Rd, Mt Prospect, IL 60056, Phone: (847) 290-0909). സമ്മേളനങ്ങള്‍ ക്രമീകരിക്കുന്നത് ചിക്കാഗോ ക്‌നാനായ കാത്തലിക് സെന്ററിലാണ് (1800 E Oakton tSreet, Des Plaines, IL 60018).

ലാനയുടെ വെബ് സൈറ്റ് (http://lanalit.org)ലും ഫേസ്ബുക്ക് പേജിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. അന്വേഷണങ്ങള്‍ക്ക്: ലാനാ പ്രസിഡന്റ് ജോസന്‍ ജോര്‍ജ് (469 767 3208), ജനറല്‍ സെക്രട്ടറി അനിലാല്‍ ശ്രീനിവാസന്‍ (630 400 9735, ട്രെഷറര്‍ കെ. കെ. ജോണ്‍സണ്‍ (lanalit.org), വൈസ്പ്രസിഡന്‍റ് ജെയിന്‍ ജോസഫ് (lanalit.org), ജോയിന്റ് സെക്രട്ടറി ജോര്‍ജ്ജ് നടവയല്‍ (lanalit.org) .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments