Sunday, September 15, 2024

HomeAmericaസജില്‍ ജോര്‍ജിന്റെ വേര്‍പാടില്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചിച്ചു

സജില്‍ ജോര്‍ജിന്റെ വേര്‍പാടില്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചിച്ചു

spot_img
spot_img

ചിക്കാഗോ: ന്യുജേഴ്‌സിയില്‍ അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ സജില്‍ ജോര്‍ജിന്റെ വേര്‍പാടില്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ദുഖവും അനുശോചനവും അറിയിക്കുന്നതായി പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റും ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാറും, ട്രെഷറര്‍ ജീമോന്‍ ജോര്ജും പ്രസ്താവനയില്‍ പറഞ്ഞു..

ദൃശ്യമാധ്യമങ്ങള്‍ അമേരിക്കയില്‍ തുടങ്ങുമ്പോള്‍ ഏഷ്യാനെറ്റിന്റെ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ വാര്‍ത്താധിഷ്ഠിത വാരാന്ത്യ പരിപാടി ആയിരുന്ന യു എസ് വീക്കിലി റൗണ്ടപ് എന്ന പ്രോഗ്രാമിന്റെ ആശയം കൊണ്ടുവന്നത് കൂടാതെ നിരവധി വര്‍ഷങ്ങള്‍ അതിന്റെ അവതാരകനായിരുന്നു സജില്‍. പിന്നീട് എം.സി.എന്‍. എന്ന ചാനലിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

സോഷ്യല്‍ മീഡിയയെ ശക്തമായി ഉപയോഗപ്പെടുത്തുന്നതായിരുന്നു സജിലിന്റെ തൂലിക. അതിലൂടെ സാമൂഹിക വിമര്ശനവും പുതിയ ആശയങ്ങളും വലിയ അനുവാചക സംഘത്തെ നേടി.

സജിലിന്റെ വേര്‍പാടിലൂടെ ഒരു മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ
വേര്‍പാടില്‍ പ്രസ് ക്ലബിന്റെ ദുഃഖം അറിയിക്കുന്നുഅവര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments