രാജു ശങ്കരത്തില്‍ (മാപ്പ് പി.ആര്‍ ഒ)
ഫിലാഡല്‍ഫിയാ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 14 ന് ശനിയാഴ്ച വൈകിട്ട് 3 മണി മുതല്‍ ക്രിസ്‌റ്റോസ് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് (9999 Gatnry Road , Philadelphia, PA 19115) കോവിഡ് മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കേരളത്തനിമയില്‍ ആഘോഷിക്കുന്നു..
പ്രമുഖ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പായ ടോമര്‍ ഗ്രൂപ്പിന്റെ സി.ഇ.ഒ തോമസ് മൊട്ടയ്ക്കല്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ഓണസന്ദേശം നല്‍കും.
പഞ്ചവാദ്യങ്ങളുടെയും ചെണ്ടമേളങ്ങളുടെയും താലപ്പൊലിയേന്തിയ യുവതികളുടെയും അകമ്പടിയോടെയുള്ള മാവേലി മന്നന്റെ എഴുന്നള്ളത്തും, പൊതുസമ്മേളനവും,കേരളത്തനിമയുള്ള വിവിധ കലാപരിപാടികളും, വാഴയിലയില്‍ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യയും ഈ ഓണാഘോഷത്തെ അവിസ്മരണീയമാക്കും.
ഫോമാ, ഫൊക്കാന, െ്രെടസ്‌റ്റേറ്റ് കേരള ഫോറം, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഐ.എന്‍.ഓ.സി , ഐ.ഒ.സി,എന്നിവരോടൊപ്പം ഫിലാഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള മറ്റെല്ലാ പ്രാദേശിക സംഘടനകളുടെയും നേതാക്കളും പ്രതിനിധികളും ഈ ഓണാഘോഷങ്ങളില്‍ പങ്കെടുക്കുന്നു എന്നുള്ളതാണ് ഈ വര്‍ഷത്തെ മാപ്പ് ഓണാഘോഷത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
പരസ്പര സ്‌നേഹത്തിന്റെയും സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും, സഹകരണത്തിന്റെയും മഹോത്സവമായ ഈ ഓണാഘോഷ പരിപാടികളില്‍ ഏവരും ഒന്നാണെന്ന ബോധ്യത്തോടെ സ്‌നേഹത്തോടെ ഒന്നിച്ചുകൂടി സാഹോദര്യം പങ്കിട്ട് ആഘോഷിക്കുവാനായി ഏവരെയും സ്വാഗതം ചെയ്യുന്നതായി മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസും മറ്റ് മാപ്പ് ഭാരവാഹികളും അറിയിച്ചു.
ടിക്കറ്റുകള്‍ മാപ്പ് ഭാരവാഹികളില്‍ നിന്നും, ഓഡിറ്റോറിയത്തിലെ കൗണ്ടറുകളില്‍ നിന്നും ലഭ്യമാവും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ശാലു പുന്നൂസ് (മാപ്പ് പ്രസിഡന്റ്): 2034829123, ബിനു ജോസഫ് (ജനറല്‍ സെക്രട്ടറി): 2672354345, ശ്രീജിത്ത് കോമാത്ത് (ട്രഷറാര്‍): 6365422071.