വാഴക്കാല (കാക്കനാട്): കോട്ടയം കല്ലറ മാളിയേക്കല്‍ പരേതരായ മത്തായികത്രീന ദമ്പതികളുടെ മകന്‍ കൊച്ചിന്‍ ഷിപ്‌യാര്‍ഡ് റിട്ടയേര്‍ഡ് അസിസ്റ്റന്റ്എഞ്ജിനീയര്‍ കുര്യാക്കോസ് മാളിയേക്കല്‍ വാഴക്കാലായിലുള്ള സ്വവസതിയില്‍ ജുലൈ 31 നു നിര്യാതനായി.
വെച്ചൂര്‍ കുന്നക്കല്‍ ലിസി (ഹൈസ്കൂള്‍ ടീച്ചര്‍) ആണു ഭാര്യ. നിമ്മി കുര്യാക്കോസ് (കുവൈറ്റ്), നീതു കുര്യാക്കോസ് (ഐ. ടി. എഞ്ജിനീയര്‍) എന്നിവര്‍ മക്കളും, ഡെന്നി പാലത്തിങ്കല്‍ (കുവൈറ്റ്), ജോസഫ് തോമസ് (കാനഡ) എന്നിവര്‍ മരുമക്കളും.
സഹോദരങ്ങള്‍: അന്നമ്മ ജോസഫ് (കളമശേരി), മേരിക്കുട്ടി മാത്യൂ (റിട്ട. ഹെഡ്മിസ്ട്രസ്, കാണക്കാരി), ഏലിയാമ്മ ജോര്‍ജ് (നീലേശ്വരം), ജോസ് മാളിയേക്കല്‍ (യു.എസ്.എ), ജോര്‍ജ് മാളിയേക്കല്‍ (ഷിപ്‌യാര്‍ഡ് വിശാഖപട്ടണം), ആനിയമ്മ തോമസ്, കൊച്ചുറാണി ജോസഫ് (ഇരുവരും തെള്ളകം).
വാഴക്കാല സെ. ജോസഫ് സീറോമലബാര്‍ പള്ളി പാരീഷ് കൗണ്‍സില്‍ സെക്രട്ടറി, പള്ളി മുന്‍ വൈസ് പ്രസിഡന്റ്, കൊച്ചിന്‍ ഷിപ്‌യാര്‍ഡ് എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി എന്നീ നിലകളില്‍ വാഴക്കാലയിലെ പൊതുസമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു രണ്ടു പതിറ്റാണ്ടായി വാഴക്കാലായില്‍ സ്ഥിരതാമസക്കാരനായിരുന്ന പരേതന്‍.
സംസ്കാരം സെ. ജോസഫ് പള്ളിയിലെ ശുശ്രൂഷകളെ തുടര്‍ന്ന് കാക്കനാട് സെ. തോമസ് മൗണ്ട് വിജോഭവന്‍ സിമിത്തേരിയില്‍ നടന്നു.