Friday, October 18, 2024

HomeAmericaകെ.എച്ച്.എഫ്.സി. രാമായണ പ്രഭാഷണം സംഘടിപ്പിച്ചു

കെ.എച്ച്.എഫ്.സി. രാമായണ പ്രഭാഷണം സംഘടിപ്പിച്ചു

spot_img
spot_img

കേരള ഹിന്ദു ഫെഡറേഷന്‍ ഓഫ് കാനഡയുടെ (K.H.F.C) ആഭിമുഖ്യത്തില്‍ ആഗസ്റ്റ് മാസം ഏഴാം തിയതി രാമായണം2021 എന്ന പ്രഭാഷണ പരിപാടി സഘടിപ്പിയ്ക്കുക ഉണ്ടായി.കാനഡയിലെ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഹിന്ദു സംഗടനകളുടെ കൂട്ടായ്മയാണ് കെ എച്ച് എഫ് സി.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വെബ്‌നാര്‍ ആയിട്ടായിരുന്നു, മൂന്നു മണിക്കൂറില്‍ അധികം നീണ്ട രാമായണ പാരായണവും,പ്രഭാഷണവും. വിവിധ പ്രവിശ്യകളിലെ ഹിന്ദു കൂട്ടായ്മയിലെ പ്രതിനിധികള്‍ നടത്തിയ രാമായണ പാരായണത്തിന് ശേഷം ശ്രീ .ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍,ശ്രീ.ആധിദേവ് എന്നിവര്‍ “രാമായണത്തിന്റെ പ്രസക്തി ആധുനിക ജീവിതത്തില്‍ ” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും,പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയും നല്‍കി

കാനഡയിലെ കുടിയേറ്റ മലയാളി ഹിന്ദുക്കളെയും,അവരുടെ വരും തലമുറയെയും ഹിന്ദു സംസ്കാരത്തിന്റെ പ്രാധാന്യവും,ആധുനിക കാലത്തു അതിനുള്ള പ്രസക്തിയും മനസ്സിലാക്കികൊടുക്കുന്നതിനും,പ്രചരിപ്പിയ്ക്കുന്നതിനും,നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് കെ എച്ച് എഫ് സി നിലകൊള്ളുന്നത്. രാമായണം 2021 പ്രഭാഷണ പരിപാടിയിലും,രാമായണ പാരായണത്തിലും
സംബന്ധിക്കുകയും, സഹായ സഹകരണങ്ങള്‍ നല്‍കി പരിപാടി വിജയിപ്പിച്ച എല്ലാവര്‍ക്കും ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി. ജയശങ്കര്‍. പിള്ള, ടൊറന്റോ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments