Sunday, May 19, 2024

HomeAmericaമാവേലി മന്നൻ ഹെലികോപ്റ്ററിൽ വരും, ദേശീയ ഓണാഘോഷത്തിന്

മാവേലി മന്നൻ ഹെലികോപ്റ്ററിൽ വരും, ദേശീയ ഓണാഘോഷത്തിന്

spot_img
spot_img

(പി ഡി ജോർജ് നടവയൽ, ഓണാഘോഷ കോ-ചെയർമാൻ )

ഫിലഡൽഫിയ: ഓഗസ്റ്റ് 21 ശനിയാഴ്ച്ച തിരുവോണനാളിൽ മാവേലിമന്നൻ അമേരിക്കയിലെ ദേശീയ ഓണാഘോഷത്തിനെഴുന്നെള്ളുക ഹെലികോപ്റ്ററിലാണ്. ദേശീയ ഓണാഘോഷ ചെയർമാൻ വിൻസൻ്റ് ഇമ്മാനുവേൽ ഹെലികോപ്റ്റർ കമ്പനിയുമായി ക്രമീകരണങ്ങൾ പൂർത്തിയാക്കിയെന്ന് സുമോദ് നെല്ലിക്കാലാ (ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ) അറിയിച്ചു. ഫിലഡൽഫിയ കൺസ്റ്റാറ്റർ ഓപ്പൺ തിയേറ്ററിൻ്റെ ഗ്രൗണ്ടിലാണ് ഹെലിപ്പാട്.

മെഗാ തിരുവതിരചാരുതയാൽ ഓണപ്പൂക്കളം വിരിക്കുന്ന അതിവിശാല ഉത്സവ മേട്ടിലേക്ക് ആഗതനാകുന്ന മാവേലിയെ ആകാശപ്പുഷ്പവൃഷ്ടി, വഞ്ചിപ്പാട്ട്, കരിമരുന്നു കലാപ്രകടനങ്ങൾ, തനതു നാടൻ കലാമേളങ്ങൾ എന്നീ അകമ്പടികളോടെ, അമേരിക്കൻ ജനത, മലയാളികൾക്കൊപ്പം, വരവേൽക്കും.

ഇന്ത്യൻ കോൺസുലേറ്റിൻ്റെയും അമേരിക്കൻ ഭരണ സിരാകേന്ദ്രങ്ങളുടെയും തലവന്മാർ പങ്കെടുക്കും. വിവിധ നൃത്തസംഗീതോത്സവകലാപരിപാടികളും ഓണസദ്യയും പായസമേളയും ആസ്വദിച്ച ശേഷമേ മാവേലി വിശ്രമിക്കയുള്ളൂ.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനങ്ങൾ പങ്കെടുക്കും. പ്രഗത്ഭരെ ആദരിക്കും. കാർണ്ണിവൽ സ്റ്റൈലിലുള്ള ഉത്സവ-പെരുന്നാൾ-പിക്നിക്ക്-സമ്മേളന മേളയായാണ് ഓഗസ്റ്റ് 21, ശനിയാഴ്ച്ച വൈകുന്നേരം മൂന്നു മണി മുതൽ രാത്രി 10 വരെ “ദേശീയ ഓണാഘോഷം’21” അണിഞ്ഞൊരുങ്ങുന്നത്.

നിമ്മീ ദാസ്, അജി പണിക്കർ, വിജി റാവൂ, ആശാ അഗസ്റ്റിൻ, തെരേസ്സാ ബാബു എന്നീ പ്രശസ്ത നർത്തകിമാരുടെ നേതൃത്വത്തിൽ വിവിധ നൃത്തരൂപങ്ങൾ അരങ്ങേറും. വടം വലി മത്സരം, കാർഷിക വിള മത്സരം, കെങ്കേമ ഓണസദ്യ, പായസ്സ മേള, കുട്ടികൾക്കുള്ള പ്ളേകൾ, എക്സിബിഷനുകൾ, ചിത്ര പ്രദർശനങ്ങൾ, സാഹിത്യ സമ്മേളനം, നേഴ്സുമാരുടെ കോൻഫ്രൻസുകൾ എന്നിങ്ങനെ അനവധി പരിപാടികൾ ഒരുങ്ങുന്നു. ഓണക്കോടി മോടിയിലുടുത്തെത്തുന്ന ദമ്പതിമാർക്ക് സമ്മാനങ്ങൾ നൽകുന്നു.

ഇരുപതു സാമൂഹിക സാംസ്കാരിക കലാ സംഘടനകളും കലാഭ്യാസന സ്ഥാപനങ്ങളും അനേകം വ്യാപാരി വ്യവസ്സായ സംരംഭകരും കൈകോർക്കുന്നു.

“നാഷണൽ ഓണം ഫെസ്റ്റ്’21” വേദിയ്ക്ക് ” ജോഷീ കുര്യാക്കോസ് നഗരി” എന്നാണ് പേരിട്ടിരിക്കുന്നത്. ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുൻ ചെയർമാൻ ജോഷീ കുര്യാക്കോസിനുള്ള സ്‌മരണാഞ്ജലിയായാണ് ഈ പേര് സ്വീകരിച്ചിരിക്കുന്നത്. ഉപവേദികൾക്ക് ” സുഗതകുമാരി ഗ്രാമം”, അക്കിത്തം വേദി” സത്യൻ- പ്രേം നസ്സിർ ഹാൾ” എന്നിങ്ങനെയും പേരിട്ടിട്ടുണ്ട്.

കൺസ്റ്റാറ്റർ ഓപ്പൺ തിയേറ്ററിൽ, ഏഴു വേദികളാണ് പ്രശസ്ത രംഗപട ശില്പി ബാബൂ ചീയേഴം (ഫ്ളോറിഡ) രൂപ കൽപ്പന ചെയ്യുന്നത്. ശാസ്ത്രീയ മുൻകരുതലുകളുടെ പ്രായോഗികമായ ക്രമീകരണങ്ങൾക്കു വേണ്ടി പാസ്സു മുഖേന പ്രവേശനം നിയന്ത്രിക്കുന്നതാണ്.

കൺസ്റ്റാറ്റർ ഓപ്പൺ തിയേറ്ററിൻ്റെ മേൽവിലാസം: 9130 Academy Rd, Philadelphia, PA 19114. കൂടുതൽ വിവരങ്ങൾക്ക് സുമോദ് നെല്ലിക്കാല (267 322 8527), സാജൻ വർഗീസ് (215 906 7118 ) രാജൻ സാമുവേൽ (215 435 1015), ഫീലിപ്പോസ് ചെറിയാൻ (215 605 7310), ജോർജ് ഓലിക്കൽ (215 873 4365), ജോബീ ജോർജ് (215 470 2400), റോണി വർഗീസ് (267 213 544), ലെനോ സ്കറിയാ (267 229 0355), വിൻസൻ്റ് ഇമ്മാനുവേൽ (215 880 3341), ജോർജ് നടവയൽ (215 494 6420).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments