Saturday, July 27, 2024

HomeCinemaനടന്‍ ബാല വിവാഹിതനാകുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍

നടന്‍ ബാല വിവാഹിതനാകുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍

spot_img
spot_img

നടന്‍ ബാല വിവാഹത്തിനൊരുങ്ങുന്നതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ അഞ്ചിനാണ് വിവാഹമെന്നും വധു സിനിമാരംഗത്തുനിന്നല്ലെന്നും വാര്‍ത്തയില്‍ പറയുന്നു.

വധുവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കേരളത്തില്‍ വച്ചുതന്നെയായിരിക്കും കല്യാണം എന്നും സൂചനയുണ്ട്.

എന്നാല്‍ വാര്‍ത്തയുമായി ബന്ധപ്പെട്ട് ബാലയുടെ പ്രതികരണം ലഭ്യമല്ല. രജനികാന്ത് ചിത്രം അണ്ണാത്തെയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് ലക്‌നൗവില്‍ ആണ് താരം

2019-ലാണ് ബാലയും ഗായിക അമൃത സുരേഷും വിവാഹമോചിതരാകുന്നത്. ഏക മകള്‍ അവന്തിക അമ്മയ്ക്കൊപ്പം താമസിക്കും എന്ന തീരുമാനത്തിലാണ് ഇവര്‍ വേര്‍പിരിഞ്ഞത്.

മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. 2010ലായിരുന്നു വിവാഹം. . 2012ല്‍ അവന്തിക ജനിച്ചു. 2016 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു താമസം ആരംഭിക്കുകയായിരുന്നു..

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments