Wednesday, February 5, 2025

HomeAmericaരാജ്യാന്തര ചെറുകഥാ മത്സരം: അഭിഷേക് എസ് എസ്, ബിജോ ചെമ്മാന്ത്ര, ജോമോന്‍ ജോസ്, അനില്‍ നാരായണ...

രാജ്യാന്തര ചെറുകഥാ മത്സരം: അഭിഷേക് എസ് എസ്, ബിജോ ചെമ്മാന്ത്ര, ജോമോന്‍ ജോസ്, അനില്‍ നാരായണ ജേതാക്കള്‍

spot_img
spot_img

(പി.ഡി. ജോര്‍ജ് നടവയല്‍)

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയാ മലയാള സഹിത്യ വേദി (ലാമ്പ് ലിറ്റററി അസ്സോസിയേഷന്‍ ഓഫ് മലയാളം, ഫിലഡല്‍ഫിയാ) സംഘടിപ്പിച്ച രാജ്യാന്തര ചെറുകഥാ മത്സരത്തില്‍ അഭിഷേക് എസ് എസ് എഴുതിയ ‘ജെം’ എന്ന ചെറുകഥ ഒന്നാം സ്ഥാനവും ബിജോ ജോസ് ചെമ്മാന്ത്രയുടെ ‘മഞ്ഞൊഴിയാത്ത വീട് ‘ രാണ്ടാം സ്ഥാനവും , ജോമോന്‍ ജോസ് രചിച്ച ‘ലൂക്കാച്ചന്‍’ മൂന്നാം സ്ഥാനവും, അനില്‍ നാരായണയുടെ ‘കടല്‍ നഗരം’ നാലാം സ്ഥാനവും നേടി.

പ്രഥമ പരിഗണനയില്‍ അര്‍ഹത നേടിയ ഇരുപത്തി രണ്ടു കഥകളും ഒന്നിനൊന്നു മികച്ചവയായിരുന്നൂ എന്ന് ജഡ്ജിങ്ങ് പാനല്‍ ഐകകണ്‌ഠ്യേന അഭിപ്രായപ്പെട്ടു.

കവിയും നിരൂപകനും മാവേലിക്കര ബിഷപ് മൂര്‍ കോളജ് മലയളവിഭാഗം മുന്‍ മേധാവിയും ഗാനരചയിതാവുമായ പ്രൊഫസര്‍ കോശി തലയ്ക്കല്‍; കവിയും നിരൂപകനും സഞ്ചാരസാഹിത്യകാരനും വിവര്‍ത്തകനും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍ കൂര്‍ മുന്‍ ഉദ്യോഗസ്ഥനും കേരള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കെ.ബി. പ്രസന്നകുമാര്‍; വനിതാ മാസികാ മുന്‍ സീനിയര്‍ സബ് എഡിറ്ററും , ഗൃഹലക്ഷ്മി മാസികാ എഡിറ്ററും കവിയും കഥാകൃത്തുമായ മോന്‍സി ജോസഫ്; കവിയും കഥാകൃത്തും, റിട്ടയര്‍ഡ് ആന്ധ്രാബാങ്ക് സീനിയര്‍ ബാങ്ക് മാനേജരും ‘മൈന്റ് മന:ശാസ്ത്ര മാസിക’ യുടെ മുന്‍ സഹ പത്രാധിപരുമായ വിന്‍സന്റ് നടവയല്‍ എന്നിവരാണ് മൂല്യനിര്‍വഹണം നടത്തിയത്.

പതിനായിരത്തി ഒന്നു രൂപാ, ഏഴായിരത്തി അഞ്ഞൂറ്റി ഒന്നു രൂപാ, അയ്യായിരത്തി ഒന്നു രൂപാ, രണ്ടായിരത്തി അഞ്ഞൂറ്റി ഒന്നു രൂപാ എന്നീ ക്യാഷ് അവാര്‍ഡുകളും പ്രശംസാ പത്രങ്ങളുമാണ് വിജയികള്‍ക്ക് യഥാക്രമം സമ്മാനിക്കുക.

കണ്ണന്‍ നായര്‍ എന്ന പേരില്‍ അനേകം ചെറുകഥകള്‍ ബ്‌ളോഗില്‍ ( ചെന്നൈ കുറിപ്പുകള്‍) എഴുതാറുള്ള സാഹിത്യ കാരനാണ് അഭിഷേക് എസ് എസ്. ‘നമ്പര്‍ പെന്‍ഡിങ്ങ് ‘ എന്ന പേരിലുള്ള ചെറുകഥാ സമാഹാരം കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബിജോ ജോസ് ചെമ്മാന്ത്ര അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ താമസിക്കുന്നു. ഐടി മേഖലയില്‍ ജോലിചെയ്യുന്ന അദ്ദേഹം ആനുകാലികപ്രസിദ്ധീകരണങ്ങളിലും ഓണ്‍ലൈന്‍ പോര്‍ട്ടറുകളിലും ചെറുകഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച ചെറുകഥക്കുള്ള നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ കണ്ടനാട് സ്വദേശിയായ ജോമോന്‍ ജോസ് ഓണ്‍ലൈനില്‍ കഥകളും കവിതകളും എഴുതുന്നു. സംസ്ഥാന തലത്തില്‍ രചനകള്‍ക്ക് പുരസ്കാരങ്ങള്‍ ലഭിച്ചിടുണ്ട്.

ചെങ്ങമനാടു സ്വദേശിയായ അനില്‍ നാരായണ സൗദി അറേബ്യയില്‍ 27 വര്‍ഷമായി ജോലി ചെയ്യുന്നു. കഥാകൃത്തും നാടക രചയിതാവുമാണ്. മാതൃഭൂമിയില്‍ ആദ്യ കഥ 1999ല്‍ വന്നു. നാടകത്തിനു കൈരളിഅറ്റ്‌ലസ് ഉള്‍പ്പെടെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നൂറിലധികം സ്‌റ്റേജ് ഷോകള്‍ സംവിധാനം ചെയ്തു.

െ്രെടസ്‌റ്റേറ്റ് കേരളാഫോറം നേതൃത്വം നല്‍കുന്ന അമേരിക്കന്‍ ദേശീയ ഓണാഘോഷത്തിന്റെ ഭാഗമായാണ് രാജ്യാന്തര ചെറുകഥാ മത്സരം സംഘടിപ്പിച്ചത്. ആഗ്സ്റ്റ് 21 ന് ദേശീയ ഓണാഘോഷ വേദിയില്‍ (ഫിലഡല്‍ഫിയ) വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിക്കും. ഫിലഡല്‍ഫിയയില്‍ വന്നു സ്വീകരിക്കാന്‍ അസൗകര്യമുള്ളവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വെസ്‌റ്റേണ്‍ യൂണിയന്‍ മുഖേന അയച്ചു കൊടുക്കും.

പ്രൊഫസ്സര്‍ കോശി തലയ്ക്കല്‍ 267 212 6487 (പ്രസിഡന്റ്), നീനാ പനയ്ക്കല്‍ 215 722 6741, അശോകന്‍ വേങ്ങശ്ശേരി (വൈസ് പ്രസിഡന്റ്), ജോര്‍ജ് നടവയല്‍ 215 494 6420 (സെക്രട്ടറി), അനിതാ പണിക്കര്‍ കടമ്പിന്‍തറ 516 205 21 46(ജോയിന്റ് സെക്രട്ടറി), ഫീലിപ്പോസ് ചെറിയാന്‍ 215 605 7310 (ട്രഷറാര്‍). ലൈലാ അലക്‌സ്, നിമ്മിദാസ് , ഡോ. ആനി എബ്രഹാം, ജോര്‍ജ് ഓലിക്കല്‍, രാജൂ പടയാറ്റി, ജോര്‍ജുകുട്ടി ലൂക്കോസ് എന്നിവരാണ് ഫിലഡല്‍ഫിയാ മലയാള സാഹിത്യവേദി പ്രവര്‍ത്തക അംഗങ്ങള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments