ചെന്നൈ: തമിഴ് നടനും ടെലിവിഷന്‍ അവതാരകനുമായ ആനന്ദ കണ്ണന്‍ (48) അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
സിംഗപ്പൂരില്‍ ജനിച്ചു വളര്‍ന്ന ആനന്ദ കണ്ണന്‍ 90കളിലാണ് ടെലിവിഷന്‍ അവതാരകനായെത്തുന്നത്. സിംഗപ്പൂര്‍ വസന്തം ടിവിയിലായിരുന്നു തുടക്കം.&ിയുെ; വിദേശത്തടക്കം നിരവധി പരിപാടികള്‍ അവതരിപ്പിച്ചു.
2000ത്തിന്റെ തുടക്കത്തില്‍ ചെന്നൈയിലേക്ക് താമസം മാറിയതിന് ശേഷം സണ്‍ നെറ്റ്വര്‍ക്കില്‍ ജോലി ചെയ്തു. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്കും എത്തി.
തമിഴ് ശാസ്ത്ര ഫാന്റസി ചിത്രമായ ‘അതിശയ ഉലകം’ പോലുള്ള സിനിമകളില്‍ പ്രവര്‍ത്തിച്ചു. വെങ്കട്ട് പ്രഭുവിന്റെ ‘സരോജ’ത്തില്‍ അതിഥി വേഷത്തിലും അഭിനയിച്ചു.