Friday, October 18, 2024

HomeAmericaലാന കണ്‍വെന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക് ഓഫ് ചിക്കാഗോയില്‍ നടന്നു

ലാന കണ്‍വെന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക് ഓഫ് ചിക്കാഗോയില്‍ നടന്നു

spot_img
spot_img

(പി.ഡി ജോര്‍ജ് നടവയല്‍)

ചിക്കാഗോ: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ പന്ത്രണ്ടാമത് ദേശീയ കണ്‍വെന്‍ഷന്റെ രജിസ്ട്രേഷന്‍ കിക്ക് ഓഫ് ഓഗസ്റ്റ് 14 ന് ചിക്കാഗോയില്‍ നടന്നു. മുന്‍നിര ടാക്‌സ് കണ്‍സള്‍റ്റന്‍റ് ജെയ്ബു മാത്യു കുളങ്ങര, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പ്രസന്നന്‍ പിള്ളക്ക് സ്‌പോണ്‍സര്‍ ഷിപ്പ് ചെക്ക് നല്‍കി. കോ-ചെയര്‍മാന്‍ സായി പുല്ലാപ്പള്ളി, ജനറല്‍ കണ്‍വീനര്‍ അനിലാല്‍ ശ്രീനിവാസന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വടക്കേ അമേരിക്കയിലെയും കാനഡയിലേയും സാഹിത്യകാരന്മാരെ സംഘടിപ്പിച്ച് പ്രോത്സാഹിപ്പിക്കുന്ന ലാനയുടെ പ്രവര്‍ത്തനങ്ങളെ ജൈബു മാത്യു പ്രശംസിച്ചു.

ലാനയുടെ പന്ത്രണ്ടാമത് ദേശീയ കണ്‍വെന്‍ഷന്‍, ഒക്ടോബര്‍ 1 വെള്ളി, 2 ശനി, 3 ഞായര്‍ തീയതികളില്‍, ചിക്കാഗോയില്‍, ‘സുഗതകുമാരി നഗറില്‍’ നടക്കും.

ചിക്കാഗോ ക്‌നാനായ കാത്തലിക് സെന്‍ററിലാണ് (1800 E Oakton Street, Des Plaines, IL 60018) സുഗതകുമാരി നഗര്‍ ഒരുങ്ങുന്നത്. അന്തരിച്ച പ്രശസ്ത കവയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറിനോടുള്ള ആദരസൂചകമായാണ് ‘സുഗതകുമാരി നഗര്‍’

എന്ന പേര് ലാനാ പന്ത്രണ്ടാം ദേശീയ കണ്‍വെന്‍ഷന്‍ സമ്മേളന വേദിയ്ക്ക് നല്‍കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്തു മുന്കരുതലുകളോടെ ആണ് കണ്‍വെന്‍ഷന്‍ ക്രമീകരിക്കുന്നത്.

ലാനാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ഫോര്‍ പോയിന്റ് ഷെരട്ടോണ്‍, ഒഹേര്‍ ഹോട്ടലില്‍ (Four Points by Sheraton Mount Prospect O’Hare, 2200 Elmhurst Rd, Mt Prospect, IL 60056, Phone: (847) 290-0909) 79 ഡോളര്‍ നിരക്കില്‍ (79 USD per night), ലാനാ കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ നിരക്കില്‍ റൂം ബുക് ചെയ്യാന്‍ സെപ്തംബര്‍ 20 വരെ മാത്രമേ അനുവാദമുള്ളൂ.

അതിനു ശേഷം മുറി ബുക്ക് ചെയ്യുന്നവര്‍ ഹോട്ടലില്‍ നേരിട്ടുബന്ധപ്പെടുകയോ ഹോട്ടല്‍ വെബ് സൈറ്റ് ഉപയോഗിക്കുകയോ ചെയ്യേണ്ടതാണ്. Reservation Link: https://www.marriott.com/event-reservations/reservation-link.mi?id=1626126011140&key=GRP&app=resvlink

ലാനയുടെ വെബ് സൈറ്റ് (http://lanalit.org)ലും ഫേസ്ബുക്ക് പേജിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

അന്വേഷണങ്ങള്‍ക്ക്: പ്രസന്നന്‍ പിള്ള (630 935 2990), സായി പുല്ലാപ്പള്ളി (773 505 9600), ലാനാ ജനറല്‍ സെക്രട്ടറി അനിലാല്‍ ശ്രീനിവാസന്‍ (630 400 9735), ജോസന്‍ ജോര്‍ജ് (പ്രസിഡന്‍റ്, ലാനാ, lanalit.org), കെ. കെ. ജോണ്‍സണ്‍ (ട്രഷറര്‍, lanalit.org), ജെയിന്‍ ജോസഫ് ( വൈസ്പ്രസിഡന്‍റ്, lanalit.org), ജോര്‍ജ്ജ് നടവയല്‍ (ജോയിന്റ് സെക്രട്ടറി, lanalit.org).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments