ഹൂസ്റ്റണ്‍ , ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ടെക്‌സാസിലെ ഹൂസ്റ്റണില്‍ കുടിയേറിയ മലയാളികളായ കുറച്ചു കുടുംബങ്ങളാണ് സെന്റ് തോമസ് സി എസ് ഐ പള്ളികള്‍ക്ക് രൂപം നല്‍കിയത്, ഇരുനൂറോളം വിശ്വാസികള്‍ക്ക് ഇരിക്കാന്‍ തക്കവണ്ണം പ്രപ്തമായിരുന്നു അന്ന് സ്വന്തമായി ഉണ്ടായിരുന്ന ദേവാലയം, എന്നാല്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പുതിയ വിശ്വാസികളുടെ വരവോടെ ആരാധനയ്ക്ക് ഒരു വലിയ ഇടം അനിവാര്യമായി വന്നു.
2016 ല്‍ ദൈവ കൃപയാല്‍ പുതിയ ദേവാലയം പണിതുയര്‍ത്തുവന്‍ തക്കവണ്ണം മനോഹരമായ ഒരു സ്ഥലം കണ്ടെത്തുകയും നിര്‍മാണം ആരംഭിക്കുകയും ചെയ്തു. അതിമോഹനമായ വിക്ടോറിയന്‍ – ഗോഥിക് ശൈലിയിലാണ് കേരളത്തില്‍ നിന്നുള്ള സന്തോഷ് ജോണ്‍ ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.
ഈ നിര്‍മിതിയുടെ മുഖ്യ കരാറുകാരന്‍ ടെക് പ്രോയില്‍ നിന്നുള്ള ജോസഫ് മില്ലില്‍ ആണ് , 15500
ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ നിര്‍മ്മിതി 16520 ചിമ്മിനി റോക്ക് റോഡ്, ഹൂസ്റ്റണ്‍, ടെക്‌സാസ് 77053 എന്ന വിലാസത്തിലാണ് പൂവണിയുന്നത്. 550ല്‍പരം വിശ്വാസികള്‍ക്ക് പ്രാര്‍ഥനയില്‍ പങ്കുകൊള്ളാന്‍ പറ്റുന്ന ഈ ആരാധനാ ലയത്തില്‍ ഫെല്ലോഷിപ്പ് ഹോള്‍ ആക്കി മാറ്റാവുന്ന 10 സണ്‍ഡേ സ്കൂള്‍ മുറികളുമുണ്ടാകും.
135 കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന വടക്കെ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ സി എസ് ഐ സഭയാണ് ഇത്. ഒരു ക്രിസ്തുമത വിശ്വാസിയുടെ ആത്മീയ ജീവിതത്തിന് ഉണര്‍വേകുന്ന ശക്തമായ ഒരു സി എസ് ഐ സമൂഹത്തെ കെട്ടിപ്പടുക്കാന്‍ ഒരു സഭ അടിത്തറ പാകുന്നതിനേക്കള്‍ വലുതായി ഒന്നുംതന്നെ ഇല്ല.
2021 ആഗസ്റ്റ് പതിമൂന്നാം തീയതി വൈകുന്നേരം നടന്ന വിശുദ്ധ ചടങ്ങില്‍ മദ്ധ്യ കേരള ഭദ്രാസനാധിപന്‍ റവ: ഡോ. മലയില്‍ സാബു കെ ചെറിയാന്‍, റവ: വില്യം എബ്രഹാം, റവ:ആല്‍ഫാ വര്‍ഗീസ്, റവ:ബെന്നി തോമസ്, റവ ജിജോ എബ്രഹാം, റവ: എ. വി.തോമസ് എന്നിവര്‍ സന്നിഹിതായിരുന്നു.
30 കോടി മുടക്കി നിര്‍മ്മിക്കുന്ന ഈ സ്വപ്ന പദ്ധതിക്ക് സഹായ സഹകരണങ്ങള്‍ നല്‍കിയ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും ഞങള്‍ അങ്ങേയറ്റം നന്ദിയുള്ളവരാണ്, ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ നിങ്ങളൊരുത്തരുടെയും തുടര്‍ച്ചയായ പ്രാര്‍ഥനയും പിന്തുണയും നിസ്സീമമായ സഹകരണവും പ്രോത്സാഹനവും സ്‌നേഹാദരങ്ങളോടെ അഭ്യര്‍ത്ഥിക്കുന്നതായി ബില്‍ഡിംഗ് കമ്മറ്റി ചെയര്‍മാനും വൈസ് പ്രസിഡന്റുമായ ജോണ്‍ ഡബ്ല്യു.വര്‍ഗീസ് അഭ്യര്‍ത്ഥിച്ചു.
വാര്‍ത്ത അയച്ചത്: ശങ്കരന്‍കുട്ടി