പി.പി.ചെറിയാന്‍
പ്ലിമത്ത് (ഇന്‍ഡ്യാന) :കഴിഞ്ഞ ആഴ്ച ഇന്‍ഡ്യാനയില്‍ നിന്നു കാണാതായ ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഇതിനെ തുടര്‍ന്ന് കുഞ്ഞിനെ സംരംക്ഷിച്ചിരുന്ന 37 വയസ്സുള്ള ജസ്റ്റിന്‍ മില്ലറെ അറസ്റ്റു ചെയ്തു.
കോടതിയില്‍ ഫയല്‍ ചെയ്ത രേഖയനുസരിച്ചു കുട്ടിയെ അയല്‍വാസിയുടെ വീട്ടില്‍ ഞായറാഴ്ച കൊണ്ടുവിട്ടതായി മില്ലര്‍ പറഞ്ഞു.
എന്നാല്‍ കുട്ടി ശനിയാഴ്ച വീട്ടില്‍ വച്ചു മരിച്ചുവെന്നും, തുടര്‍ന്നു വൃക്ഷങ്ങള്‍ തിങ്ങി നില്‍ക്കുന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും മില്ലര്‍ പിന്നീട് പറഞ്ഞു. താന്‍ മയക്കു മരുന്നിന് അടിമയായിരുന്നുവെന്ന് ജസ്റ്റിന്‍ മില്ലര്‍ പൊലീസിനോട് സമ്മതിച്ചു.
ഞായറാഴ്ച മുതല്‍ കുടുംബാംഗങ്ങളും സമീപവാസികളും കുട്ടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലായിരുന്നു. കുട്ടിയെ ജീവനോടെ തിരിച്ചുകിട്ടുമെന്നായിരുന്നു പ്രതീക്ഷ.
കുട്ടിയുടെ മാതാപിതാക്കളുടെ പേരില്‍ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ മില്ലറിനെ ഏല്‍പിച്ചതിനാണ് ഇവരുടെ പേരില്‍ കേസെടുക്കുന്നത്.