Saturday, July 27, 2024

HomeAmericaകാര്‍ഷിക വിഭവങ്ങളാല്‍ സമ്പന്നമായ ഡാളസ് സെന്റ് പോള്‍സ് ആദ്യഫല ശേഖരം

കാര്‍ഷിക വിഭവങ്ങളാല്‍ സമ്പന്നമായ ഡാളസ് സെന്റ് പോള്‍സ് ആദ്യഫല ശേഖരം

spot_img
spot_img

പി പി ചെറിയാന്‍

മസ്കിറ്റ് (ഡാളസ് ): ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ആഗസ്ത് 22 ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്കുശേഷം സംഘടിപ്പിച്ച കാര്‍ഷീക വിഭവങ്ങളാല്‍ സമ്പന്നമായ ആദ്യഫല ശേഖരം കഴിഞ്ഞ വര്‍ഷങ്ങളിലേതില്‍ നിന്നും തികച്ചും വ്യത്യസ്തമായി.

ഗൃഹാതുരത്വത്തിന്റെ സ്മരണകളുയര്‍ത്തി. കേരളത്തിന്റെ കാര്‍ഷീക വിഭവങ്ങളായ പയറു ,കുംബളം, ,പാവക്ക ,പടവലം ,വെണ്ടക്കായ, പച്ചമുളക് ,മുരിഞ്ഞിക്ക,കോവക്ക , തക്കാളി തുടങ്ങി ഉത്പന്നങ്ങള്‍ ,കൂടാതെ വിവിധ തരത്തിലുള്ള വാഴകള്‍ ,അമ്പഴ മരം ,മുരിഞ്ഞ തൈ ,മുല്ലച്ചെടി ,മുളകും തൈകള്‍ ,ചേന തൈ ,പപ്പായ തൈ എന്നിവയും ഈ വര്‍ഷത്തെ പുതുമയാര്‍ന്ന വിഭവങ്ങളായിരുന്നു. .

ഏഴാം കടലിനക്കരെ താമസിക്കുമ്പോഴും ജനിച്ച നാട്ടിലെ ഓണാഘോഷത്തിന്റെ സ്മരണകള്‍ അയവിറക്കിയാണ് കോവിഡിന്റെ ഭീഷിണിയെ പോലും അവഗണിച്ചു വിശ്വാസ സമൂഹം ഇന്നു പള്ളിയില്‍ സംഘടിപ്പിച്ച ആദ്യഫല ശേഖര പെരുന്നാളില്‍ മത്സരിച്ചു പങ്കെടുത്തത് .

ഇടവക വികാരി മാത്യു തോമസ് അച്ചന്‍റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ഓക്ഷനു ഇടവക ട്രസ്റ്റീ എന്‍ വി എബ്രഹാം, ഉമ്മന്‍ കോശി ,എബ്രഹാം മേപ്പുറത്തു , സെക്രട്ടറി തോമസ് ഈശോ ,എന്നിവര്‍ നേത്ര്വത്വം നല്‍കി .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments