Friday, May 9, 2025

HomeAmericaകരോള്‍ട്ടണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വി. ദൈവ മാതാവിന്റെ ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി

കരോള്‍ട്ടണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വി. ദൈവ മാതാവിന്റെ ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി

spot_img
spot_img

ജോര്‍ജ് കറുത്തേടത്ത്

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട കരോള്‍ട്ടണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ 2022 ഓഗസ്റ്റ് ഏഴാം തീയതി (ഞായറാഴ്ച) വിശുദ്ധ കുര്‍ബാനാനന്തരം വികാരി റവ.ഫാ. പോള്‍ തോട്ടയ്ക്കാട്ട് കൊടി ഉയര്‍ത്തിയതോടെ ഈവര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു.

13-ന് ശനിയാഴ്ച വൈകിട്ട് 6.30-ന് ഗാനശുശ്രൂഷയും, 7 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും, അതേ തുടര്‍ന്ന് അനുഗ്രഹീത വചനപ്രഘോഷകനായ റവ.ഫാ. മാത്യൂസ് മണലേല്‍ചിറ (വികാരി, സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍ കരോള്‍ട്ടണ്‍) വചന പ്രഘോഷണവും നടത്തും.

14-ന് രാവിലെ 8.45-ന് പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം ഭദ്രാസനാധിപന്‍ അഭി. യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയും നടക്കും. 12 മണിയോടെ ചെണ്ട വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുത്തുക്കുട, കൊടി തുടങ്ങിയ പള്ളി ഉപകരണങ്ങളുമായി വിശ്വാസികള്‍ അണിനിരന്നുകൊണ്ടുള്ള വര്‍ണശബളവും ഭക്തിനിര്‍ഭരവുമായ റാസയും നടക്കും. ഇടവകയില്‍ നിന്നും, സമീപ ഇടവകകളില്‍ നിന്നുമായി ഒട്ടനവധി വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേരും. ഗായക സംഘം ആലപിക്കുന്ന ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും.

ആലംബഹീനര്‍ക്കും അശരണര്‍ക്കും അഭയമേകുന്ന പരിശുദ്ധ ദൈവമാതാവിന്റെ മഹാ മധ്യസ്ഥതയില്‍ അഭയപ്പെട്ട് പെരുന്നാള്‍ ആഘോഷം വഴിയായി അനുഗ്രഹീതരാകുവാന്‍, നേര്‍ച്ച കാഴ്ചകളോടെ വന്ന് സംബന്ധിക്കുവാന്‍ കതൃനാമത്തില്‍ ഹാര്‍ദ്ദവമായി ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ.ഫാ. പോള്‍ തോട്ടയ്ക്കാട്ട് അറിയിച്ചു.

വികാരിക്കു പുറമെ അജേഷ് ജോസഫ് (വൈസ് പ്രസിഡന്റ്), ജേക്കബ് സ്‌കറിയ (സെക്രട്ടറി), ലീജോ ജോര്‍ജ് (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളി ഭരണസമിതി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നു.

12.45-ന് സ്‌നേഹവിരുന്നോടെ ഈവര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ കരുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments